പനാജി: രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിര്‍ണായ ഘട്ടങ്ങളില്‍ നേതൃത്വം കൊണ്ട് കഴിവു തെളിയിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ ഓര്‍ക്കുകയാണ് രാജ്യം.
പാകിസ്താനെതിരെ ആദ്യസര്‍ജ്ജിക്കല്‍ സട്രൈക്കിന് നേതൃത്വം നല്‍കിയ പ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യന്‍ സേനയ്ക്ക് എന്നും ആവേശമാണ്. 2014 നവംബര്‍ മാസത്തിലാണ് തന്റെ 63-ാം വയസ്സില്‍ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
പ്രതിരോധ രംഗത്തെ കരുത്ത് വര്‍ദ്ധിപ്പിക്കാനായി വിദേശമുതല്‍മുടക്ക് 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത് പരീക്കറുടെ ബലത്തിലായിരുന്നു.
മിസൈല്‍ സാങ്കേതിക മേഖലയില്‍ ഡി.ആര്‍.ഡി.ഒയെ ശക്തിപ്പെടുത്തിയ പരീക്കര്‍ ഡോ. അബ്ദുള്‍ കലാം മിസൈല്‍ കോപ്ലക്സും സ്ഥാപിച്ചു.
ഗോവയുടെ വിമോചനത്തിന്റെ 60-ാം വാര്‍ഷികത്തില്‍ മനോഹര്‍ പരീക്കറുടെ ജന്മവാര്‍ഷികത്തെ നിരവധി പരിപാടികളിലൂടെ ആചരിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഐ.ഐ.ടി ബിരുദധാരി എന്ന പേരും മനോഹര്‍ പരീക്കറിന്റെ നേട്ടങ്ങളിലൊന്നാണ്.
കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, അമിത് ഷാ എന്നിവര്‍ക്കൊപ്പം ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തും തുടങ്ങിയവര്‍ പരീക്കറെ അനുസ്മരിച്ചു.
1955 ഡിസംബര്‍ സ13ന് ജനിച്ച പരീക്കറുടെ 66-ാം ജന്മവാര്‍ഷികമാണ് ആചരിക്കുന്നത്. 2019 മാര്‍ച്ച് 17നാണ് പരീക്കര്‍ അന്തരിച്ചത്.