മതിയായി, രാജ്യം വിടാനൊരുങ്ങി 70 ശതമാനം യുവാക്കളും യുവതയ്ക്കും മതിയായി

National

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലത്തു മാത്രം രൂപംകൊണ്ട ഒരാശയമായിരുന്നു, ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കു മാത്രമായി പാക്കിസ്ഥാന്‍ എന്നൊരു രാജ്യം വേണം എന്നത്.മുഹമ്മദ് അലി ജിന്ന എന്ന നേതാവിന്റെ പിടിവാശി കാരണം, 1947 ല്‍ ഇന്ത്യയെ വെട്ടി മുറിച്ച് പാക്കിസ്ഥാന്‍ ജന്മമെടുത്തു. ഇന്ന് ലോകത്തിനു ഭീഷണിയായി ഇസ്ലാമിക തീവ്രവാദത്തിന്റെ ഉറവിടമായി പാക്കിസ്ഥാന്‍ മാറി. പട്ടാള അട്ടിമറിയും തീവ്രവാദവും രാഷ്ട്രീയ ദ്രുവീകരണവും അമിത ദേശീയതയുമെല്ലാം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് നിത്യവും കേള്‍ക്കുന്ന കഥകളാണ്.

ഇസ്ലാമോഫോബിയ പോലെയുള്ള ഇരവാദത്തില്‍ കാലൂന്നി ലോകത്തിന് തന്നെ ഭീഷണിയായി നിന്ന പാക്കിസ്ഥാന്‍ ഇന്ന് പരാജയങ്ങളുടെ പടുകുഴിയിലാണ്. പാക്കിസ്ഥാന് ഒരുകാലത്തും സാമ്പത്തികമായ അടിത്തറ ഉണ്ടായിരുന്നില്ല. സമൂഹ്യപരമായി പാക്കിസ്ഥാന്‍ ഇപ്പോഴും വളരെ പ്രാകൃതമാണ്. അമിതമായ മത വികാരവും നല്ല വിദ്യാഭ്യാസത്തിന്റെ കുറവും പുറം ലോകവുമായുള്ള അകല്‍ച്ചയുമെല്ലാം പാക് ജനതയെ പതിറ്റാണ്ടുകളോളം പിന്നിലാക്കുന്നു. പുറത്ത് നിന്നുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റും പാകിസ്താനിലേക്ക് എത്തില്ല. രാജ്യത്ത് വിദേശനിക്ഷേപം പൂജ്യത്തിനു സമാനമാണ്.

ഇപ്പോഴിതാ, പാക്കിസ്ഥാനിലെ യുവാക്കളില്‍ 67 ശതമാനവും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നതായി പുറത്ത് വന്ന സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. മികച്ച അവസരങ്ങള്‍ തേടി പാകിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്ന യുവതയുടെ എണ് ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് സീനിയര്‍ റിസര്‍ച്ച് ഇക്കണോമിസ്റ്റ് ഡോ.ഫഹീം ജഹാംഗീര്‍ ഖാനാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാകിസ്ഥാനില്‍ തൊഴിലില്ലായ്മ ഗണ്യമായി വര്‍ദ്ധിക്കുകയാണ്. വിദ്യാസമ്പന്നരായ 31 ശതമാനം യുവാക്കള്‍ക്കും പാക്കിസ്ഥാനില്‍ ജോലിയില്ല.പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ 200 ലധികം സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു.

ബിരുദം നേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. ജോലിക്കായി കാത്തിരിക്കാതെ യുവാക്കള്‍ സംരംഭകത്വത്തിലേക്ക് തിരിയണമെന്ന് വിദഗ്ധര്‍ പറയുന്നു. 15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ 67 ശതമാനം പേര്‍ രാജ്യം വിടാനുള്ള ആഗ്രഹം പങ്കുവെച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാണ് രാജ്യം വിടാനുള്ള പ്രധാന കാരണമായി യുവാക്കള്‍ പറയുന്നത്.പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഇകോണ്‍ഫെസ്റ്റ് സംവാദ പരിപാടിക്കിടെ സര്‍വേ ഫലങ്ങള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.. യുവാക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

പാകിസ്താന്, ആകെയുള്ള ധനം മുഴുവനും കടമെടുത്ത കാശിന്റെ പലിശ അടയ്ക്കാന്‍ പോലും ഇന്ന് തികയില്ല.ഐം.എം.എഫിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പാകിസ്താന്റെ ഉള്‍ഗ്രാമങ്ങളില്‍, രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് ഫ്രെയിംവര്‍ക് മൊത്തമായി നവീകരിച്ചാല്‍ മാത്രമേ രാജ്യത്തിന് ഒരു തിരിച്ചു കയറ്റം ഉണ്ടാവുകയുള്ളൂ എന്നാണ്.പാകിസ്താനെ തകര്‍ത്തത് ആരാണ്…?അത് പാകിസ്ഥാന്‍ തന്നെയാണ്.ഭരണാധികാരികളും ജനങ്ങളുമാണ് സ്വന്തം രാജ്യത്തെ നശിപ്പിച്ചത്.

\ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം പടര്‍ത്താന്‍ എന്നും ശ്രമിച്ച ഐ എസ്.ഐ യും ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാത്ത മിലിറ്ററി ജനറല്‍മാരും, മത വിശ്വാസത്തിനു മാത്രം അധിക പ്രാധാന്യം നല്‍കിയ ഭൂരിഭാഗം ജനങ്ങളും, സാമൂഹിക ദ്രുവീകരണത്തിനു മാത്രം പ്രാധാന്യം നല്‍കിയ രാഷ്ട്രീയ നേതാക്കളും ഇന്ത്യയെ കുറ്റം പറഞ്ഞു കൈയടി നേടിയ പ്രധാന മന്ത്രിമാരും എല്ലാംകൂടി ഒന്നിച്ചു ഒരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.