ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ് കളത്തിലറങ്ങിയവരൊക്കെ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ദിവസവും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ആം ആദ്മിയില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. ദില്ലിയിലും നിന്നും സമാനമായ വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു എന്ന് തന്നെ പറയാം. ഏറ്റവും പുതുതായി പുറത്തുവരുന്ന വിവരം മൂന്ന് ആം ആദ്മി മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നതാണ്. ഡല്‍ഹി കന്റോണ്മെന്റില് നിന്നുള്ള കമാന്‍ഡോ സുരേന്ദ്ര സിംഗ്, ത്രിലോക്പുരിയില്‍ നിന്നുള്ള രാജു ദിങ്കന്‍, ഗോകല്പൂരില് നിന്നുള്ള ചൗധരി ഫത്തേ സിംഗ് എന്നിവരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി ആസ്ഥാനത്ത് വച്ചാണ് ചടങ്ങ് നടന്നത് ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ അദേശ് ഗുപ്ത നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മിയുടെ ഇരട്ടത്താപ്പ് കണ്ട് മടുത്ത നേതാക്കളാണ് ബിജെപിയില്‍ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി വിജയ് ഗോയലും പാര്‍ട്ടി വക്താവ് സമ്പിത് പത്രയും പരിപാടിയില്‍ പങ്കെടുത്തു.ആം ആദ്മി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സ്വന്തം നേതാക്കളുടെ പിന്തുണ പോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും സമ്പിത് പത്ര പറഞ്ഞു. അതിനാലാണ് ആം ആദ്മിയിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് വരുന്നത്.2020 ല്‍ ആം ആദ്മിയില്‍ നിന്ന് രാജിവച്ച നേതാവാണ് സുരേന്ദ്ര സിംഗ്. മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിന് ആം ആദ്മി എല്ലാ സീറ്റുകളും പണം വാങ്ങിയാണ് വിറ്റത് എന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ തനിനിറം പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൗധരി ഫത്തേ സിംഗ് 2015 ലാണ് ആം ആദ്മി വിട്ടത്. സാധാരണ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഒരു വിലയുമില്ലെന്നാണ് ആം ആദ്മി മുന്‍ എംഎല്‍എയായിരുന്ന രാജു ദിങ്കന്‍ പറഞ്ഞത്. അടുത്തിടെ ആം ആദ്മിയില്‍ നൂറോളം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. സര്‍ക്കാരിന്റെ അഴിമതി കഥകള്‍ പുറത്തുവന്നതിന് പിന്നാലെ ആംആദ്മി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയ്ക്ക് ക്ഷീണം വരുത്തിവെച്ചു. ആംആദ്മിയില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന പ്രവര്‍ത്തകരടക്കമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ഇതോടെ ദില്ലിയില്‍ ആംആദ്മിയ്ക്ക് അടിപതറുകയാണെന്ന വ്യക്തമായ ചിത്രം തന്നെയാണ് നല്‍കിയത്. അതേ സമയം കഴിഞ്ഞ ദിവസം സൂറത്തിലെ കതര്‍ഗാമില്‍ നടന്ന റോഡ് ഷോയില്‍ കെജ്രിവാളിന് കെജ്രിവാള് മോദി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉമന്നയിച്ചപ്പോള് ജനം കല്ലെറിയുന്ന സ്ഥിതി വരെ ഉണ്ടായി.