ആധാര്‍ നഷ്ടമായാല്‍ ഉടന്‍ ചെയ്യേണ്ടത് ഇതാണ്! ഇല്ലെങ്കില്‍ അകത്തുപോകും പുറത്ത് ഇറങ്ങാന്‍ കഴിയില്ല

Breaking News National

മംഗലാപുരം ഓട്ടോറിക്ഷാ സ്ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ സ്ഫോടനവുമായി സാമ്യമുള്ളതാണ് ഈ സംഭവമെന്നാണ് ചില കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കോയമ്പത്തൂരില്‍ സ്ഫോടനം നടന്നത്.

അതേസമയം, വ്യാജ ആധാര്‍ കാര്‍ഡാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന വ്യക്തി ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. മറ്റൊരാളുടെ വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ് ആയിരുന്നു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്‌ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും.

കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്. മാംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ പ്രേംരാജിനെ അന്വേഷിച്ച് കര്‍ണ്ണാടകപൊലീസ് എത്തിയപ്പോള്‍ പ്രേംരാജ് ഹഠഗി ശരിക്കും ഞെട്ടി. അപ്പോഴാണ് തന്റെ പേരുപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഹഠഗിയ്ക്ക് മനസ്സിലായത്.

തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയും ഐഎസ് തീവ്രവാദിയുമായ മുഹമ്മദ് ഷെരീഖ് വിവിധ ഇടങ്ങളില്‍ താമസത്തിനും മറ്റും ഉപയോഗിച്ചത് റെയില്‍വേയില്‍ ട്രാക്ക് മാനായി ജോലി ചെയ്യുന്ന പ്രേംരാജ് ഹഠഗി അറിഞ്ഞിരുന്നില്ല. ഇന്നുവരെ ഒരു കാര്യത്തിന് പോലും പൊലീസ് സ്റ്റേഷനില്‍ കയറാത്ത സത്യസന്ധനായ റെയില്‍വേ ഉദ്യോഗസ്ഥനാണ് പ്രേംരാജ് ഹഠഗി. പക്ഷെ വീട്ടില്‍ പൊലീസ് എത്തി താങ്കള്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധമുള്ള വ്യക്തിയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പ്രേംരാജ് ഹഠഗി തകര്‍ന്നുപോയി.

പിന്നീടാണ് മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് സ്ഫോടനം ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചത് പ്രേംരാജ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ആധാര്‍ കാര്‍ഡാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് മാംഗളൂരു ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ തിരിച്ചറിഞ്ഞത്.

അതോടെയാണ് മുഹമ്മദ് ഷെരീഫ് പ്രേംരാജ് ഹഠഗിയുടെ പേരിലുള്ള ആധാര്‍കാര്‍ഡുപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയിരുന്നു. തുമകുരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അവസാനമായി ആധാര്‍ നഷ്ടപ്പെട്ടത്. ഒരു 6 മാസം മുമ്പായിരുന്നു ഇത്. ഈ ആധാര്‍ കാര്‍ഡ് കൈക്കലാക്കിയ ആരോ ഒരാളാണ് മംഗളുരു സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒരാഴ്ച മുമ്പാണ് മരിച്ച ഇന്ത്യന്‍ പൗരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ മ്യാന്‍മര്‍ പൗരന്‍ അറസ്റ്റിലായത്. ആള്‍മാറാട്ടം നടത്തി കള്ളക്കടത്ത് നടത്തിയ 26-കാരനെ മണിപ്പൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍ പൗരനായ ലെന്‍ഖെന്‍മാങ് മേറ്റ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്നും 2019-ല്‍ മരിച്ച ഹോല്‍ഖോലാല്‍ എന്ന ഇന്ത്യന്‍ പൗരന്റെ ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നു. ഇത് ഉപയോഗിച്ച് ഇയാള്‍ അതിര്‍ത്തി കടന്നുള്ള അനധികൃത വ്യാപാരം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കി. മ്യാന്‍മറുമായി 390 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചന്ദേല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.