ബിജെപിയ്ക്ക് അട്ടിമറി വിജയം നേടികൊടുത്ത് 2 പാര്‍ട്ടികള്‍ ; കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ കോണ്‍ഗ്രസ്

National

സൗരാഷ്ട്രയിലെ 19 ജില്ലകളും ദക്ഷിണ മേഖലയും ഉള്‍പ്പെടെ 89 മണ്ഡലങ്ങളിലാണ് ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. ഇതില്‍ 41 മണ്ഡലങ്ങള്‍ റൂറല്‍ വിഭാഗത്തിലും 17 മണ്ഡലങ്ങള്‍ നഗരവിഭാഗത്തിലും ഉള്‍പ്പെടുന്നത്. 89 ല്‍ 43 മണ്ഡലങ്ങളാണ് ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നത്. 17 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് കോട്ടകളും. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു 89 മണ്ഡലങ്ങളിലും അരങ്ങേറിയത്. 38 സീറ്റും 42 ശതമാനം വോട്ട് വിഹിതവും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 48 സീറ്റുകളും 49 ശതമാനം വോട്ട് വിഹിതവുമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ച വെച്ചത്. 89 ല്‍ 85 സീറ്റുകളിലും 62 ശതമാനത്തോളം വോട്ട് വിഹിതവുമായി ബി ജെ പി അട്ടിമറി വിജയം കാഴ്ച വെച്ചു.

എന്നാല്‍ ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പേരാടുന്ന ഗുജറാത്തിന്റെ മണ്ണിലേക്കാണ് ഇത്തവണ ആം ആദ്മികൂടി കളം പിടിക്കാന്‍ എത്തുന്നത്. ന്യൂനപക്ഷ സമൂഹത്തിന് സ്വാധീനമുള്ള മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും ഇത്തവണ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ബിജെപിയ്ക്ക് മങ്ങലേല്‍പ്പിക്കാം എന്ന് കരുതി കച്ച കെട്ടി രണ്ട് പാര്‍ട്ടികളും എത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബിജെപി വന്‍ നേട്ടം കൊയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അത് എങ്ങനെയെന്നല്ലേ ?. പരിശോധിക്കാം. ഇരു പാര്‍ട്ടികളും എത്തുന്നതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്.

ചില സീറ്റുകളിലേക്കെങ്കിലും അത് ചതുഷ്‌കോണ മത്സരത്തിനും കളം ഒരുക്കുന്നു. എന്നാല്‍ ആം ആദ്മിയുടേയും എ ഐ എം ഐ എമ്മിന്റേയും കടന്നു വരവ് കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളെ പിളര്‍ത്തും. ഇതാണ് ബിജെപിയ്ക്ക് ഗുണകരമാകുക. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഡാനിലിംഡ മണ്ഡലത്തെ ഉയര്‍ത്തിക്കാട്ടുന്നത്.2008 ല്‍ രൂപീകരിച്ച അഹമ്മദാബാദ് നഗരത്തിലെ സംവരണ പട്ടികജാതി മണ്ഡലമായ ഡാനിലിംഡയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന സീറ്റ്. ഇവിടെ 2012-ല്‍ 14,000-ത്തിലധികം വോട്ടുകള്‍ക്കും 2017-ല്‍ 32,000 വോട്ടുകള്‍ക്കുമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശൈലേഷ് പര്‍മര്‍ വിജയിച്ചത്. ഇത്തവണ പാര്‍മര്‍ മൂന്നാം തവണയും മത്സരിക്കുന്നു.മണ്ഡലത്തില്‍ ഇത്തവണ ബി ജെ പിക്ക് പുറമെ, ആം ആദ്മി പാര്‍ട്ടി , ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ആം ആദ്മിയും എ ഐ എം ഐ എമ്മും കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തുമെന്നും അതിലൂടെ തങ്ങള്‍ക്ക് വിജയിക്കാമെന്നുമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.മണ്ഡലത്തിലെ 2.60 ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തോളം മുസ്ലിം വോട്ടര്‍മാരും 90,000 ദലിതരുമുള്ള ഒരു മുസ്ലീം, ദളിത് ആധിപത്യ മണ്ഡലമാണ് ഡാനിലിംഡ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 67-68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 60,000 വോട്ടുകള്‍ നേടാനായിട്ടില്ല.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ എ ഐ എം ഐ എമ്മും ആപ്പും പിളര്‍ത്തിയാല്‍ ബി ജെ പി വിജയം സുനിശ്ചിതം. ഇത്‌പോലെ നിരവധി മണ്ഡലങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തെ അട്ടിമറി വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നതില്‍ ഒരു സംശയവുമില്ല. അതേ സമയം ദേശീയ നേതാക്കളൊക്കെ ഗുജറാത്തില്‍ തമ്പടിച്ചിരിക്കുകയാണ്. വമ്പന്‍ പ്രചാരണമാണ് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ബിജെപി നടത്തുന്നത്. ഇതോടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പായികഴിഞ്ഞു.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.