ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറെക്കുറെ ഊഷ്മളമാണപല തവണ ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുകയും യുഎഇ ഭരണാധികാരി ഇന്ത്യയില്‍ എത്തുകും ചെയ്തിട്ടുണ്ട്.ഫെബ്രുവരി 18 ന് നടന്ന വെര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു, ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. കരാര്‍ മെയ് 01 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 72 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ. ഇന്ത്യയിലെ യുഎഇ എഫ്ഡിഐ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായി വര്‍ദ്ധിച്ചു. നിലവില്‍ ഇത് 12 ബില്യണ്‍ ഡോളറിലധികം ആണ്. വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള ഊര്‍ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, നൈപുണ്യങ്ങള്‍, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങി വിവിധ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയ വിഷന്‍ സ്റ്റേറ്റ്മെന്റും വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇരു നേതാക്കളും പുറത്തിറക്കിയിരുന്നു. ഇന്ത്യയും -യുഎഇയും തമ്മില്‍ ശക്തമായ ഊര്‍ജ്ജ പങ്കാളിത്തമുണ്ട്.
അത് ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ പുതിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുഎഇയിലെ 3.5 മില്യണ്‍ ഇന്ത്യന്‍ സമൂഹത്തെ പ്രത്യേകിച്ച് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്ത് വളരെയധികം സഹായിച്ചത് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തിരുന്നു. ജിസിസി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അടുത്തിടെ ഇന്ത്യ വീണ്ടും പുനഃരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വസ്ത്ര മേഖലയ്ക്ക് വലിയ മുന്നേറ്റമാണ് നല്‍കിയതെന്നാണ് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ (എഇപിസി) വ്യക്തമാക്കുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ വസ്ത്ര മേഖലയിലേക്ക് ഡ്യൂട്ടി ഫ്രീ ആക്സസ് നല്‍കുന്നുണ്ടെന്നും അത് രാജ്യത്തെ ആഭ്യന്തര കയറ്റുമതിയുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ വ്യാപാരം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ കയറ്റുമതിക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ദുബായില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ അപ്പാരല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ മേള വലിയ വിജയമാണെന്നും സംഘടന വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട് ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ്. ഫെയര്‍ ആന്‍ഡ് എക്സിബിഷന്‍സ് ചെയര്മാന് അശോക് രജനി പറയുന്നത് ഇങ്ങനെയാണ്.
ചൈന കഴിഞ്ഞാല്‍ യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് ഇന്ത്യയാണെന്നാണ് യു എ ഇ പരമ്പരാഗതമായി ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ്. യുഎഇ-ഇന്ത്യ സിഇപിഎ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്ക് തീരുവ രഹിത പ്രവേശനമാണ് ലഭിക്കുന്നത്. എക്സിബിഷനിലൂടെ പരമ്പരാഗത കോട്ടണ്‍, എംഎംഎഫ് (മനുഷ്യനിര്‍മ്മിത നാരുകള്‍) എന്നിവയ്ക്ക് പുറമെ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയില്‍ ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി ഇന്ത്യയിലെ ഏറ്റവും മികച്ച വസ്ത്ര ഡിസൈനുകളും മോഡലുകളും പ്രദര്‍ശിപ്പിക്കാനാണ് കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നതെന്നും അശോക് രജനി വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ വസ്ത്ര വ്യവസായം ഇപ്പോള്‍ 16 ബില്യണ്‍ യുഎസ് ഡോളറുമായി ആഗോള വസ്ത്ര വിപണയിടെ ആറ് ശതമാനം സ്വന്തമാക്കിയിരിക്കുകയാണ്. വിവിധ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും മറ്റ് കാര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യയുമായുള്ള വസ്ത്ര വ്യാപാരമായിരിക്കും യു എ ഇയ്ക്ക് കൂടുതല്‍ സഹായകരമാവുക. ഇന്ത്യയും യു എ ഇയും സംബന്ധിച്ച കരാര്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.