ഹലാൽ വിവാദം ഒരു വശത്ത് കത്തി പടരുമ്പോൾ മറ്റുചില ചർച്ചകളും പ്രചാരണവുമൊക്കെ സമൂഹ മാധ്യമങ്ങളിൽ നടക്കുകയാണ്. ഹലാൽ വിഷയം ചർച്ചചെയുന്നതിനേക്കാൾ ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ബിരിയാണി വിവാദം.
സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.ആ കുറിപ്പ് ഇങ്ങനെയാണ്,” കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള മരുന്നുകൾ ബിരിയാണിയിൽ കൂട്ടിക്കലർത്തി വിൽക്കുന്നു എന്ന ആരോപണം തമിഴ്നാടിനെപിടിച്ചു ഉലയ്ക്കുന്നു
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ചെന്നൈ പട്ടണത്തിൽ തുടങ്ങിയിട്ടുള്ള നാൽപതിനായിരത്തോളം ബിരിയാണി സെൻററുകൾ വഴി വിൽക്കുന്ന ബിരിയാണികളിൽ കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള മരുന്നുകൾ കലർത്തി വിൽക്കുന്നുണ്ട് എന്ന് ടിറ്ററിൽ വന്ന ആരോപണം വിവാദമാക്കിയതോടെ വിഷയം ചെന്നൈയും കടന്ന് തമിഴ്നാട് മുഴുവൻ ചർച്ചാ വിഷയമായിരിക്കുന്നു .
ഹിജാബ് വിഷയത്തിൽ എന്നപോലെ മുകളിൽ കൂടെ പോയ പണി ഏണി വെച്ച് വാങ്ങിക്കുകയാണ് തമിഴ്നാട്ടിലെ സുഡാപ്പി സംഘടനകൾ ചെയ്തിരിക്കുന്നത് …… ഈ വിഷയം സംബന്ധിച്ച് ട്വിറ്ററിൽ രണ്ട് സ്വകാര്യ വ്യക്തികൾ ചെയ്ത ട്വിറ്റിന്റെ താഴെ കമന്റുകളായി തീരേണ്ട വിഷയം ഒരു സുഡാപ്പി അനുകൂല ഓൺലൈൻ മീഡിയ വാർത്തയാക്കുകയും , അതിനെ സുഡാപ്പി സംഘടനകൾ ഏറ്റെടുത്ത് വിഷയത്തെ ഹിന്ദുത്വ / സംഘപരിവാർ അജണ്ഡയുമായി കൂട്ടി ചേർത്ത് ആരോപണം ഉന്നയിച്ചതോടെ വിഷയം പൊതു സമൂഹം അറിയുകയും , തമിഴകം മുഴുവൻ ചർച്ചയാവുകയും ചെയ്തിരിക്കുന്നു……. ഇതു മൂലം ബിരിയാണി വിൽക്കുന്ന ഹോട്ടലുകൾ ചെന്നൈയിലും മറ്റിടങ്ങളിലും പ്രതിസന്ധിയിലായിരിക്കുന്നു.
സുഡാപ്പികൾ കാരണം മാനം മര്യാദയ്ക്ക് നല്ല രീതിയിൽ ഭക്ഷണം കൊടുക്കുന്ന നല്ല ഹോട്ടലുകൾക്കും കച്ചവടം ഇല്ലാത്ത അവസ്ഥയിലായി.
പ്രശ്നങ്ങൾക്ക് തുടക്കമിട്ട ട്വിറ്റർ യൂസർ പറയുന്നത് ഇത്തരം സെന്ററുകളിൽ വിൽക്കുന്ന ബിരിയാണിയിൽ ജനന നിയത്രണ ഗുളികകൾ ചേർത്ത് തന്നെയാണ് വിൽക്കുന്നത് എന്നാണ് , ഹിന്ദു യുവാക്കളെയാണ് ഇത്തരം കടകൾ ലക്ഷ്യം വെക്കുന്നത് എന്നും , ഹിന്ദുക്കളെ വന്ധ്യം കഴിക്കാൻ ക്യൂ നിൽക്കുന്നത് പോലെയാണ് ഇത്തരം കടകൾ ചെന്നൈ പട്ടണത്തിൽ നിൽക്കുന്നതെന്നും ഈ ട്വിറ്റർ യൂസർ പറയുന്നു.
ഇങ്ങനെ പോയാൽ വരുന്ന 30 വർഷങ്ങൾക്കുള്ളിൽ ചെന്നൈ ഫയൽസ് എന്ന സിനിമയ്ക്ക് നമ്മൾ ഇതിവൃത്തം ആകുമെന്ന് മറ്റൊരു ട്വിറ്റർ യൂസർ പറയുന്നു.
ട്വിറ്റുകളുടെ താഴെ സമാന ആശങ്കയും അനുഭവങ്ങളും അനവധി പേർ പങ്കുവയ്ക്കുന്നുണ്ട് , ഇത്തരം കടകളിൽനിന്ന് സാധാരണ മുസ്ലിങ്ങൾ ഭക്ഷണം കഴിക്കാറില്ല എന്നും കഴിച്ചാൽ തന്നെ അമുസ്ലിങ്ങൾക്ക് കൊടുക്കുന്ന ബിരിയാണി അല്ല അവർക്ക് കൊടുക്കുന്നതെന്നും , വളരെ നാളത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് തങ്ങൾ ഇത് പറയുന്നതെന്നും അവർ പറയുന്നുണ്ട് .
വന്ധ്യതാ / ഗർഭാശയ രോഗ ക്ലിനിക്കുകൾ തുടങ്ങിയ ഇടങ്ങളിലെ ഡേറ്റകൾ പരിശോധിച്ചാൽ അവിടെയെത്തുന്ന ദമ്പതികളിൽ 99% പേരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണുള്ളതെന്നും ചിലർ ഈ ട്വീറ്റുകളുടെ താഴെ രേഖപ്പെടുത്തുന്നു.
ശ്രീലങ്കയിലെ ഈസ്റ്റർ ദിന കൂട്ടക്കൊലക്കു ശേഷം ശ്രീലങ്കൻ പട്ടാളം നടത്തിയ റെയ്ഡിൽ സിംഹള സ്ത്രീകളെയും യുവാക്കളെയും വന്ധ്യംകരിച്ച് ജനസംഖ്യ അനുപാതത്തിൽ വ്യത്യാസം ഉണ്ടാക്കി ശ്രീലങ്കയെ കൈപ്പിടിയിലൊതുക്കാൻ തീവ്രവാദികൾ നടത്തിയ ശ്രമങ്ങൾക്ക് വേണ്ടി ശേഖരിച്ച 24 ലക്ഷം വന്ധ്യംകരണ ഗുളികൾ പിടിച്ചെടുത്തതായുള്ള കതിർ ടീവി വാർത്തയുടെ ലിങ്കും ചിലർ ഈയവസരത്തിൽ എടുത്ത് അവിടെ പോസ്റ്റ് ചെയ്യുന്നതും ഈ വിഷയത്തെ വിവാദമാക്കുന്നു.
മുൻപ് കോയമ്പത്തൂരിൽ വഴിവക്കിൽ പെട്ടി ഓട്ടോകളിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ബിരിയാണികളെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു !!
ഇത് നമ്മുടെ നാട്ടിലും കാണാറുണ്ട് 60 രൂപയ്ക്കും 90 രൂപയ്ക്കും ബിഫ് ചിക്കൻ ബിരിയാണികൾ ഇവർ ചില പ്രത്യേക എരിയകൾ കേന്ദ്രീകരിച്ച് പെട്ടി ഓട്ടോ , ഒമിനിവാൻ ഇവയിൽ വെച്ച് വിൽക്കാറുണ്ട് , ഇവരിൽ നിന്നും സാധാരണ മുസ്ലീങ്ങളും ബിരിയാണി വാങ്ങി കഴിക്കാറില്ല എന്നത് നമ്മുടെ നാട്ടിലും ചർച്ചാവിഷയം ആയിട്ടുള്ളതാണ് .
തമിഴ്നാട്ടിൽ ഈ വിഷയം ചൂടേറിയ ചർച്ചയ്ക്ക് വിധേയമാകുമ്പോൾ , കേരളത്തിൽ ഈ വിഷയം റിപ്പോർട്ട് ചെയ്യുന്ന മലയാള മാമാ മാധ്യമങ്ങൾ ” ബിരിയാണി കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ല ” എന്ന തലവാചകം വാർത്തയ്ക്ക് കൊടുത്തുകൊണ്ട് ഈ വിഷയത്തെ ലഘൂകരിച്ചു കോമഡി ആക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
തമിഴ്നാട്ടിൽ ആയാലും കേരളത്തിൽ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .” ഇങ്ങനെ പ്രചരിക്കുന്ന ഈ സന്ദേശം സമൂഹത്തിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.ഹോട്ടൽ മേഖലയിൽ ഈ പ്രചാരണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.