മോദിയുടെ ഒരു ഫോണ്‍ കോള്‍ നിശബ്ദമാക്കിയത് വമ്പന്‍ രാജ്യങ്ങളുടെ യുദ്ധ കപ്പലുകളെ ; മോദിയുടെ പവര്‍ കണ്ട് കണ്ണ് തള്ളി ലോകനേതാക്കള്‍

National

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ഒരു വ്യക്തിയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനനമന്ത്രിപദത്തില്‍ രണ്ടാം തവണയും അദ്ദേഹം നിലയുറപ്പിച്ചത് രാജ്യത്തിന്റെ വികസനം ഒന്നു കൊണ്ട് മാത്രമല്ല, മറിച്ച് ഇന്ത്യ പല രാജ്യങ്ങള്‍ക്കും മുകളില്‍ സ്ഥാനമുറപ്പിച്ചത്‌കൊണ്ടും കൂടിയാണ്. ഇന്ത്യയുടെ വമ്പന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പ്രകടമാക്കുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു റഷ്യന്‍ ഉക്രൈന്‍ യുദ്ധം നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തിരിച്ചെത്തിച്ച മോദിയുടെ ഇടപടല്‍. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മോദി പുലര്‍ത്തിയ സൗഹൃദമായിരുന്നു ഈ ദൗത്യം വിജയകരമാകാന്‍ രാജ്യത്തെ സഹായിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമാക്കാന്‍ പ്രധാനമന്ത്രി നടത്തിയ ഇടപെടലിനെപ്പറ്റി വിരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തുകയാണ്. ലോകാജ്യങ്ങളിലെ നേതാക്കളെ പോലും അതിശയിപ്പിച്ച ഈ സംഭവം അമിത്ഷാ പറയുമ്പോള്‍ മോദി എന്ന സൂപ്പര്‍പവറിനെയാണ് എല്ലാവരും നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രി വിളിക്കുകയായിരുന്നു. സെലന്‍സ്‌കിയെയും പുടിനെയും നരേന്ദ്രമോദി ഫോണ്‍ വിളിച്ചതോടെ ഇരു രാജ്യങ്ങളുടെയും യുദ്ധ ടാങ്കുകള്‍ മൂന്ന് ദിവസത്തേയ്ക്ക് നിശബ്ദമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മളുടെ 35,000 വിദ്യാര്‍ത്ഥികള്‍ യുക്രെയ്‌നില്‍ കുടുങ്ങി കിടന്നിരുന്നു. എല്ലാവരും ആശങ്കാകുലരായി, പ്രത്യേകിച്ച് അവരുടെ മാതാപിതാക്കള്‍. അന്ന്, യുക്രെയ്ന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും വിളിച്ച് നരേന്ദ്രമോദി പറഞ്ഞു, എന്റെ 35,000 വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ട്. യുദ്ധം 3 ദിവസത്തേക്ക് നിങ്ങള്‍ നിര്‍ത്തി വെയ്ക്കണം. അങ്ങനെ മൂന്ന് ദിവസത്തേക്ക്, ഇരു രാജ്യങ്ങളുടെയും ടാങ്കുകള്‍ നിശബ്ദത പാലിച്ചു. യുക്രെയ്‌നില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇത് ഇന്ത്യയ്ക്ക് അഭിമാനമാണ്’ ‘2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോക സമ്പദ്വ്യവസ്ഥയില്‍ 11-ാം സ്ഥാനത്തായിരുന്നു. 8 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നരേന്ദ്രമോദി സര്‍ക്കാര്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തി.

കശ്മീര്‍ നമ്മുടേതാണോ അല്ലയോ? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമോ വേണ്ടയോ? ജവഹര്‍ലാല്‍ നെഹ്‌റു ചെയ്ത തെറ്റ് 70 വര്‍ഷമായി കോണ്‍ഗ്രസ് തുടര്‍ന്നു. രണ്ടാം തവണ പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ 2019 ഓഗസ്റ്റ് 5-ന് നരേന്ദ്രമോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ട് ഒപ്പിട്ടു. ഞാന്‍ ഇതിനെക്കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം കാക്ക കൂട്ടില്‍ കല്ലെറിഞ്ഞപ്പോലെ ശബ്ദം ഉണ്ടാക്കി. രാജ്യത്തിന് വേണ്ടതൊന്നും കോണ്‍?ഗ്രസ് ചെയ്തില്ല. നിങ്ങള്‍ വഞ്ചിതരാകരുത്, ബിജെപി വിജയിക്കുക തന്നെ വേണം’ എന്ന് അമിത് ഷാ പറഞ്ഞു. ഇതാണ് മോദി. ഇന്ത്യയുടെ കരുത്ത്. ഇന്ത്യന്‍ ജനതയുടെ സാരഥി.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.