വീഴ്ചയില്ല; ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും ; രണ്ടും കല്‍പ്പിച്ച് അമിത്ഷാ

National

ബിജെപി സര്‍ക്കാരിന്റെ എട്ട് വര്‍ഷക്കാലത്തെ ഭരണത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചതിന്റെ പ്രധാന കാരണം ബിജെപി അധികാരത്തിലേറിയാല്‍ നടപ്പാക്കുമെന്ന് പറഞ്ഞ പല കാര്യങ്ങളും യാഥാര്‍ത്ഥ്യമായത്കൊണ്ടാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് കഴിയാതെ പോയ പലതും മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കാഴ്ചയായിരുന്നു കാണാനായത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്ത് കേസിവില്‍കോഡ് നടപ്പാക്കുമെന്ന ബിജെപി സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പല വിദഗ്ധരും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ന്യനപക്ഷങ്ങളുടെ വോട്ടു ചോര്‍ച്ച ഭയന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുകയാണ് ഉണ്ടായത്. മറ്റൊന്ന് പൗരത്വ നിയമ ഭേഗതിയാണ്. മുസ്ലംീ വിഭാഗ്തതെ തെറ്റിദ്ധരിപ്പിച്ചും രാജ്യത്ത് മതമൗലികവാദികള്‍ നിരന്തരം പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു.എന്നാല്‍ ഇതിനെതിരെയല്ലാം പ്രതിഷേധം അഴിച്ചുവിട്ടവരല്ലാം ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.

കാരണം ബിജെപി സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്ന് പുറകോട്ടില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണയിട്ടു പറഞ്ഞിരിക്കുകയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് . പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ രൂപീകരിക്കുകയാണെന്നും അഹമ്മദാബാദില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത്ഷാ വ്യക്തമാക്കി.ഭീകരവാദ ശക്തികള്‍ക്കെതിരെയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി . പോപ്പുലര്‍ഫ്രണ്ട് യുവാക്കളെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനും , ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തിയിരുന്നു .ഏത് സംഘടനയായാലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ അനുവദിക്കില്ല . ഭൂപ്രദേശങ്ങളുടെയും അതിര്‍ത്തി മേഖലയുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്തമായ നടപടികള്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ഏകീകൃത സിവില്‍കോഡ് നിയമം നടപ്പിലാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട് .ഗുജറാത്ത് ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു . പൗരത്വ നിയമം ഭേദഗതിക്കുള്ള ചട്ടങ്ങള്‍ രൂപീകരിക്കുകയാണ് . ഗുജറാത്തിലെ ജനങ്ങളുടെ മനസില്‍ ആം ആദ്മിക്ക് സ്ഥാനമില്ലെന്നും അത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തനം ശക്തമാക്കുകയാണ് . ഒരു രാത്രികൊണ്ട് പാര്‍ട്ടിയെ കേട്ടിപടുക്കല്‍ സാധ്യമല്ലെന്നും ശക്തമായ അടിത്തറ ഉറപ്പിക്കുന്നുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.