സ്റ്റാലിന് തലയൂരാകാതെ കുരുക്കിലാക്കി അണ്ണാമലൈ ; മലക്കം മറിഞ്ഞ് സ്റ്റാലിന്‍ ; കത്തിക്കയറി അണ്ണൈമലൈ

National

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരുകള്‍ രൂക്ഷമാകുകയാണ്. അടുത്തിടെ സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ സുരക്ഷിത താവളമായി സംസ്ഥാനം മാറുകയാണെന്ന് ആരോപിച്ച് ജനം സ്റ്റാലിനെതിരെ വലിയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. സംസ്ഥാനത്ത് തുടര്‍ച്ചയായി പെണ്‍കുട്ടികുടെ ആത്മഹത്യകള്‍ നടന്നപ്പോഴും കായിക താരം ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ചപ്പോഴും ബിജെപി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നു.

ചികിത്സാപിഴവിനാല്‍ മരണപ്പെട്ട ഫുട്‌ബോള്‍ താരമായ പെണ്‍കുട്ടി പ്രിയയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് അണ്ണാമലൈ എത്തിയപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാറിന് ഉത്തരംമുട്ടിയിരുന്നു. എന്നാല്‍ പ്രതിഷേധിക്കാന്‍ മാത്രമല്ല, മാതൃകയാകാനും സാധിക്കുമെന്ന് അണ്ണാമലൈ വീണ്ടും തെളിച്ചു. മരണപ്പെട്ട പ്രിയയുടെ വീട്ടിലെത്തി അനുശോചനമറിയിച്ച ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ പെണ്‍കുട്ടിയുടെ പേരില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു.

കായികരംഗത്തിനായിട്ടാണ് പ്രിയ ജീവത്യാഗം ചെയ്തത്. ആ ത്യാഗം വെറുതെയാകില്ല. ഈ നാട്ടിലെ പത്ത് വനിതാ ഫുട്‌ബോള്‍ കായിക താരങ്ങളെ ബിജെപി എല്ലാ ചിലവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും അണ്ണാമലൈ നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലേയും വനിതാ ടീമുകളേയും എത്തിക്കുമെന്നും അണ്ണാമലൈ പറയുകയും ചെയ്തിരുന്നു. നിറഞ്ഞ കയ്യടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. ജനനായകന്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്റ്റാലിനെ തലയൂരാനാകാത്ത വിധം കുരുക്കിലാക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സ്‌ഫോടനത്തില്‍ നിര്‍ണ്ണായക ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ്. തമിഴ്‌നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്‌നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തികൊണ്ടാണ് അണ്ണാമലൈ എത്തിയത്. ദിവസങ്ങളോളം മാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും തമിഴ്‌നാട്ടില്‍ ഉടനീളം യാത്ര ചെയ്തിട്ടും പിടികൂടാന്‍ കഴിയാത്തത് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവ് കേടാണെന്ന് അണ്ണാമലൈ തുറന്നടിക്കുകയുണ്ടായി.

ഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നതോടെ തമിഴ്‌നാട്ടിലെ രഹസ്യാന്വേഷണവിഭാഗം ഉറക്കംതൂങ്ങി. അതോടെ സംസ്ഥാനം തീവ്രവാദികളുടെ വിളനിലമായെന്നും അണ്ണാമലൈ തുറന്നടിച്ചു. കര്‍ണ്ണാടകയിലെ തുംകൂരിലെ പ്രേംരാജ് ഹഠഗിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും തീവ്രവാദി മുഹമ്മദ് ഷെരീഖ് സിം കാര്‍ഡ് സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ആരാണ് മുഹമ്മദ് ഷെരീഖിനെ സഹായിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

കോയമ്പത്തൂരിലെയും മാംഗളൂരുവിലെയും സ്‌ഫോടനത്തിലെ സമാനതകള്‍ മുഹമ്മദ് ഷരീഖിന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് തെളിയുന്നത്. എന്നിട്ടും ഈ കാര്യത്തില്‍ സ്റ്റാലിന്‍ സര്‍്ക്കാറിന്റെ ഇടപെടലുകള്‍ ജനങ്ങള്‍ക്ക് വേണ്ട ിപ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്റെത് അല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് അണ്ണാമലൈ. അതേ സമയം സര്‍ക്കാര്‍ ആശുപത്രികളിലെ കെടുകാര്യസ്ഥതയും സ്റ്റാലിന്‍ ഭരണകൂടത്തിന്റെ അഴിമതിയും ഉയര്‍ത്തിക്കാട്ടി ശക്തമായ സമരം വിവിധ കേന്ദ്രങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.