ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണമുണ്ടായിരിക്കുകയാണ് ഗുജറാത്തില്‍ സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് നോക്കി കാണണം. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരയായത് വന്‍സ്ഡയില്‍ നിന്ന് മത്സരിക്കുന്ന പീയുഷ് പട്ടേലാണ്. കാര്‍ തല്ലിത്തകര്‍ത്ത അക്രമികള്‍, സ്ഥാനാര്‍ത്ഥിയേയും മര്‍ദ്ദിച്ചു എന്നാണ് വിവരം. അത സേമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം.
സംഭവം ഇങ്ങനെയാണ് ജാരി ഗ്രാമത്തില്‍ വച്ചാണ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തിയ അക്രമികള്‍ വാഹനം തല്ലിത്തകര്‍ക്കുകയായിരുന്നു. പിന്നാലെ പീയുഷ് പട്ടേലിന് നേരെയും ആക്രമണം നടത്തി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആനന്ദ് പട്ടേലാണെന്നാണ് ഇവരുടെ ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
സൗരാഷ്ട്ര കച്ച് മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വന്‍ വിജയം നേടുമെന്ന് പ്രതീക്ഷയിലാണ് ബിജെപി മത്സരരംഗത്തുള്ളത്. നാല് ജില്ലകളില്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 14,382 പോളിങ്സ്റ്റേഷനുകളാണുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 ഇടത്ത് 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു മുന്നിലെത്തിയത്. 40 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്, ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.
കഴിഞ്ഞ തവണത്തേക്കാള്‍ വ്യത്യസ്തമായി ഇത്തവണ എഎപിയും സാന്നിധ്യമായി മത്സരരംഗത്തുണ്ടെന്നതാണ് പ്രത്യേകത. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്വി മത്സരിക്കുന്ന ഖംബാലിയാണ് ശ്രദ്ധേയമായ മണ്ഡലം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ മത്സരിക്കുന്ന ജാംനഗറിലും ഇന്നാണ് വോട്ടെടുപ്പ്. ബിജെപി ടിക്കറ്റിലാണ് റിവാബ മത്സരിക്കുന്നത്.