പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തില്‍കുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തില്‍ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റോഡരികിലെ നിന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. സെന്തിലിന് നേരേ ആദ്യം സംഘം പെട്രോള്‍ ബോംബെറിഞ്ഞു പിന്നീട് മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്നാണ് വിലയിരുത്തവല്‍. മരണവിവരമറിഞ്ഞ് സെന്തിലിന്റെ ബന്ധുകൂടിയായ ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി. സെന്തിലിന്റെ മൃതദേഹത്തിന് മുന്നില്‍ മന്ത്രി വിങ്ങിപ്പൊട്ടി. വിവരമറിഞ്ഞ് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.
കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പോലീസില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ കൂടുതല്‍ ചോദ്യ ചെയ്യുകയാണെന്നും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സെന്തിലിന് നേരെ ബോംബെറിയുന്നതും തുടര്‍ന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ലിങ്ക് ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിട്ടുണ്ട്.