ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥര്‍ക്കു ചൈനയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ ആണു വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അയവില്ലാതെ തുടരുമ്പോഴാണു യുഎസ് ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയത്. ”യുഎസുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്ന തരത്തില്‍ ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷം വളരാതെ നോക്കണമെന്ന് ചൈന ആവശ്യപ്പെടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഇടപെടരുതെന്നു യുഎസ് ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തു” ചൈനീസ് സേനയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ ചൂണ്ടിക്കാട്ടി.സംഘര്‍ഷം രൂക്ഷമായ 2021ല്‍ ഉടനീളം യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപം അടിസ്ഥാന സൗകര്യ വികസനവും സേനാവിന്യാസവും ഉറപ്പാക്കുകയാണു ചൈന ചെയ്തത്.
ഇരുരാജ്യങ്ങളും പ്രതിരോധ നടപടികള്‍ ശക്തമാക്കിയതോടെ ചര്‍ച്ചകളില്‍ നേരിയ പുരോഗതിയേ ഉണ്ടായുള്ളൂ. 2020 മേയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഏറ്റുമുട്ടിയത്. ഗല്‍വാനിലുണ്ടായ സംഘര്‍ഷം 46 വര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കടുത്ത ഏറ്റുമുട്ടലാണെന്നും പെന്റഗണ്‍ പറയുന്നു. എന്നാല്‍ ചൈന പ്രതീക്ഷിച്ചത് പോലെ ബീഷണി ഏറ്റില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂട്ടുകെട്ടിലെ വിശ്വസ്തത അരക്കിട്ടുറപ്പിക്കാന്‍ ഇരും രാജ്യങ്ങളും തമ്മില്‍ ശ്രമം നടത്തിവരികയാണ്. അത്കൊണ്ട് തന്നെ ഇരു രാജ്യങ്ങളും ചൈനയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നു പോലുമില്ല.
ഇതിനിടിയില്‍ രാജ്യത്തെ ആണവ പോര്‍മുനകളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് ചൈനയെന്നും ഇത് അമേരിക്കയെ ലക്ഷ്യമിട്ടാണെമന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2035 ഓടെ ഇത് 1500 ആക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. നിലവില്‍ രാജ്യത്ത് 400 ലധികം ആണവ പോര്‍മുനകള്‍ ഉണ്ടെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത ദശകത്തില്‍, ചൈന അവരുെട ആണവശക്തി നവീകരിക്കാനും കൂടുതല്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ വ്യക്തമാക്കി. യുഎസിന്റെ മറികടന്ന് ആഗോള ശക്തിയാകുക എന്നതാണ് ചൈനയുടെ ലക്ഷ്യം. 2035 ഓടെ ദേശീയ പ്രതിരോധത്തിന്റെയും സായുധ സേനയുടെയും ആധുനികവല്‍ക്കരണം അടിസ്ഥാനപരമായി പൂര്‍ത്തിയാക്കാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പദ്ധതിയിടുന്നതായി പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്റഗണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയും സ്പേസ്, കൗണ്ടര്‍സ്പേസ് ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു മില്യണ്‍ സൈനികരുടെ സ്റ്റാന്‍ഡിംഗ് ആര്‍മിയാണ് ചൈനയ്ക്കുള്ളത്.
കപ്പലുകളുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ നാവിക സേനയും ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമസേനയും ചൈനയ്ക്കുണ്ട്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിനായി ചൈന അതിവേഗം സൈന്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സൈബര്‍ ആയുധങ്ങള്‍ക്കും ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ക്കും പുറമേ ചൈന ഇലക്ട്രോണിക് ആയുധങ്ങളും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.അതേസമയം അമേരിക്കയ്ക്ക് ഏകദേശം 3,700 ആണവ പോര്‍മുനകളുടെ ശേഖരം ഉണ്ട്. അതില്‍ ഏകദേശം 1,740 എണ്ണം വിന്യസിക്കപ്പെട്ടു.