അജ്ഞാതരായ ആളുകളുടെ ആക്രമണത്തില്‍ ബിജെപി യുവ മോര്‍ച്ച അംഗമായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി യുവമോര്‍ച്ച അംഗങ്ങള്‍ കൂട്ടരാജിക്ക് ഒരുങ്ങുകയാണ്. യൂത്ത് വിംഗ് അംഗങ്ങളെല്ലാം ഈ സംഭവത്തിന് പിന്നാലെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. സാമൂഹിക മാദ്ധ്യമങ്ങളില്‍ കൂടി പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടരാജിക്ക് ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണിവര്‍.
ബിജെപി ഭരണം നടക്കുന്ന സംസ്ഥാനമായിട്ടും ഹിന്ദുക്കള്‍ കര്‍ണാടകത്തില്‍ സുരക്ഷിതരല്ലെന്നും സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്ക് സുരക്ഷ ലഭിച്ചില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചു കൊണ്ട് ബിജെപി എംഎല്‍എ രേണുകാചാര്യയും രംഗത്തെത്തിയിട്ടുണ്ട്.
പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് കര്‍ണാടകയുടെ ദക്ഷിണ മേഖലകളിലാണ് പ്രതിഷേധം കനക്കുന്നത്. ബെല്ലാരി, സുള്ളിയ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നെട്ടാരുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് ഒപ്പമുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.