ആരോപണങ്ങള്‍ക്ക് മുഖവില കൊടുക്കാതെ ഭരണം കയ്യടക്കിവെക്കാം എന്നു കരുതിയാല്‍ തെറ്റി. സിപിഎം ഭരണം തെറിച്ചിരിക്കുകയാണ്. അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ഇടുക്കിയിലെ വണ്ടന്മേട് പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായത്. അവിശ്വാസ പ്രമേയം പാസായതോടെ പ്രസിഡന്റ് പുറത്താകുകയായിരുന്നു. സിപിഎം അംഗം സിബി എബ്രഹാം ആണ് വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്.
സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് സിബി തെറിച്ചത്. സംഭവം ഇതാണ് . വിവാദമായ ലഹരി കേസിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയും സിപിഎം അംഗം പരാജയപ്പെടുകയും ചെയ്തു. ഇതോടെ യുഡിഎഫിന് ഒരു സീറ്റിന്റെ ബലം കൂടി ലഭിച്ചു. തുടര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഇപ്പോള്‍ പാസായതും.
വണ്ടന്മേട് പഞ്ചായത്തംഗമായ ഭാര്യ, ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനെ കൂട്ടുപിടിച്ച് മയക്കുമരുന്ന് കേസുണ്ടാക്കി എന്നായിരുന്നു ആരോപണം. തുടര്‍ന്ന് പഞ്ചായത്തംഗത്തെ സിപിഎം പുറത്താക്കിയതോടെ ഉപതിരഞ്ഞെടുപ്പ് നടന്നു. അതില്‍ യുഡിഎഫിനായിരുന്നു വിജയം. വണ്ടന്മേട് പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളാണുള്ളത്. എല്‍ഡിഎഫിന് ഒമ്പത് സീറ്റുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും ബിജെപിയും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ അന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രമേയം വരണാധികാരി തള്ളി. ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് ശക്തി വര്‍ധിച്ചതോടെയാണ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിന് എട്ട് സീറ്റായി കുറഞ്ഞിരുന്നു.
എല്‍ഡിഎഫിന് എട്ട്, യുഡിഎഫിന് ആറ്, ബിജെപിക്ക് മൂന്ന്, ഒരു കോണ്‍ഗ്രസ് വിമത സ്വതന്ത്രന് എന്നിങ്ങനെയാണ് വണ്ടന്മേട് പഞ്ചായത്തിലെ കക്ഷി നില. യുഡിഎഫ്, ബിജെപി, സ്വതന്ത്രന് എന്നിവരെല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇനി ആര് പ്രസിഡന്റാകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഏതായാലും അധികാരം കയ്യടിവെക്കാമെന്ന സിപിഎമ്മിന്റെ മോഹമാണ് ഇവിടെ തകര്‍ന്നു വീഴുന്നത്. വണ്ടന്മേട് സിപിഎമ്മിന് ഒരു മുന്നറിയിപ്പ് മാത്രമാണ്.