സൗദിയില്‍ 9 പ്രവാസികളുടെ തലയറുത്തു ; കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും

National

കര്‍ശനനിയമങ്ങളാണ് സൗദിയുടെ മുദ്ര എന്നു തന്നെ പറയാം. സൗദി നടപ്പാക്കുന്ന ഓരോ നിയമങ്ങളും രാജ്യത്തിന്റെ ക്രമസമാധാനവും പ്രൗഢിയും നിലനിര്‍ത്തുന്നതാണ്. സ്തീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും പ്രത്യേക പരിരക്ഷയും പ്രവാസികളുടെ ക്ഷേമത്തിന് വലിയ ശ്രദ്ധയും സൗദി ഭരണകൂടം നല്‍കിവരുന്നുണ്ട്. അതിനാല്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ വലിയ ആശ്വാസമാണ്. മറുവശത്ത് കര്‍ശന നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ കടുത്ത ശിക്ഷയും നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയില്‍ നിന്നും പുറത്തുവരുന്ന ഒരു വിവരം മൂന്ന് പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. ഇനി ഇതെന്തിനാണ് എന്ന് അറിയണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് കടുത്ത ശിക്ഷ സൗദി അറേബ്യ വിധിച്ചത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അകത്തായ 12 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരെ വാളുകൊണ്ട് ശിരച്ഛേദം ചെയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മയക്കുമരുന്ന് കുറ്റത്തിന് തടവിലാക്കിയതിന് ശേഷം 12 പേരെ വധശിക്ഷയ്ക്ക് വിധിച്ചു, അതില്‍ മൂന്ന് പാകിസ്ഥാനികള്‍, നാല് സിറിയക്കാര്‍, രണ്ട് ജോര്‍ദാനികള്‍, മൂന്ന് സൗദികള്‍ എന്നിവരും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  മയക്കുമരുന്ന് വിപണനം നടത്തുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഈ ശിക്ഷ. ഈ വര്‍ഷം മാര്‍ച്ചില്‍, സൗദി അറേബ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു. കൊലപാതകങ്ങളും തീവ്രവാദ ഗ്രൂപ്പുകളുടേതുമുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരായ 81 പേരെ വധിച്ചിരുന്നു. രാജ്യത്ത് ഇത്തരം വധശിക്ഷകള്‍ കുറയ്ക്കുമെന്ന്് സൗദി അറേബ്യ പ്രതിജ്ഞയെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പിലാക്കുന്നത്.

2018ല്‍ തുര്‍ക്കിയില്‍ വെച്ച് യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവനുസരിച്ച് സൗദി ഡെത്ത് സ്‌ക്വാഡ് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കൊലപാതകം, നരഹത്യ കേസുകളിലാണ് സൗദി അറേബ്യ ഇത്തരം ശിക്ഷകള്‍ ശക്തമാക്കുന്നത്. 2018ലും സൗദി ഭരണകൂടം വധശിക്ഷ കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. കൊലപാതകമോ നരഹത്യയോ ചെയ്തവരെ മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവര്‍ക്കും വധശിക്ഷ നടപ്പാക്കുന്നുണ്ട്. ലഹരി ഗുളികകളുമായി പിടിയിയാല ഒരു സിറിയന്‍ പൗരനും വധശിക്ഷയ്ക്ക് വിധേയനായതില്‍ ഉള്‍പ്പെടുന്നു.

സിറിയന്‍ പൗരനായ ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കയ്യില്‍ ലഹരി ഗുളികകളുമായി പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. റിയാദില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. സിറിയന്‍ പൗരനെ കൂടാതെ രണ്ട് പാകിസ്ഥാനികളുടെ വധശിക്ഷയും സൗദി നടപ്പാക്കിയിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.