എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ഒരിടമാണ് ശബരിമല. കൊറോണ കാലം കഴിഞ്ഞ് കോടിക്കണക്കിന് ഭക്തര്‍ ശബരിമലയിലേക്കെത്തുമ്പോള്‍ സര്‍ക്കാരിന്റെ പകപോക്കലാണ് ശബരിമലയില്‍ എന്ന് ഓരോ ഭക്തരും പറയുന്നതാണ് ഇന്ന് കേള്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിച്ചും , ഭക്തര്‍ക്കായി മോദി സര്‍ക്കാര്‍ നല്കിയ കോടികളുടെ വികസനത്തില്‍ അഴിമതി കാണിച്ചും സംസ്ഥാനസര്‍ക്കാര്‍ നിരന്തരം വലിയ വിമര്‍ശനങ്ങളാണ് വാങ്ങികക്ൂട്ടുന്നത്.
ഇത് , ഒരു വശം. മറുഭാഗത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെതിരെ എന്നും രംഗത്തെത്താറുള്ള മതമൗലിക വാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് ഇപ്പോള്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. ശബരിമല സന്നിധിയില്‍ ഡ്രം മാന്ത്രികന് ശിവമണി എത്തിയതാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വലിയ നടപ്പന്തലില്‍ ശിവമണിയും സംഘവും ഒരുക്കിയ സംഗീതാര്‍ച്ചന കാണാന്‍ നിരവധി തീര്‍ത്ഥാടകരും ഒത്തുകൂടി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തില്‍ സമന്വയിച്ചു. താള വിസ്മയം കാണാന്‍ ദര്‍ശനം നടത്തി മടങ്ങുന്ന തീര്‍ത്ഥാടകരും വലിയ നടപ്പന്തലില്‍ ഒത്തുകൂടി.
ശംഖുവിളിയോടെയാണ് സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ശിവമണിയുടെ സംഗീത വിരുന്ന് ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയില്‍ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. 2018ല്‍ സന്നിധാനത്ത് എത്തിയ ശിവമണിക്ക് വലിയ നടപ്പന്തലില്‍ സംഗീത വിരുന്നൊരുക്കാന്‍ പോലീസ് അനുവാദം നല്‍കിയിരുന്നില്ല .
ഇത്തവണ ശിവമണിക്ക് കൂട്ടിന് മലയാളികളുടെ പ്രിയ ഗായകന് വിവേക് ആനന്ദും കീ ബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തില്‍ പങ്കുചേര്‍ന്നു.നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശനം നടത്തുന്നു.