ഭീഷണി പ്രസംഗവുമായി DYFI നേതാവ് ; അനീസ് മുഹമ്മദിന് കുരുക്കു മുറുകും

National

കൊല്ലും കൊലവിളിയും തങ്ങള്‍ക്ക് പുത്തരിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് സഖാക്കള്‍ തെരുവിലിരങ്ങുന്നത് . ഭരിക്കുന്നത് ഞങ്ങളാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കൂടിയാണ് സഖാക്കളുടെ ഗുണ്ടായിസം ദിനംപ്രതി സാധാരണക്കാരെ വലക്കുന്നത്. ഭീഷണി പ്രസംഗവുമായാണ് ഡിവൈഎഫ്ഐ നേതാവ് എത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓര്‍ക്കണമെന്നായിരുന്നു നേതാവിന്റെ ഭീഷണി. ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറി അനീസ് മുഹമ്മദാണ് ഭീഷണി പ്രസംഗം നടത്തിയത്. കാര്‍ഷിക സര്‍വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്നും അനീസ് പറഞ്ഞു.സിപിഎം അനുകൂല സംഘടനാ നേതാവിനെ സര്‍വീസില്‍ തരം താഴ്ത്തിയതിനെതിരെ സിപിഎം സംഘടനകള്‍ നടത്തുന്ന സമരത്തിനിടെയാണ് രജിസ്ട്രാറെ താക്കീത് ചെയ്തത്.

കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം സംഘടനകളെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യറാകുന്നില്ലെന്നുമാണ് പരാതി. സിപിഎം നേതാവിനെ തരം താഴ്ത്തിയ നടപടി പിന്നീട് മരവിപ്പിച്ചിരുന്നു.സര്‍വകലാശാലയില്‍ സിപിഐ സംഘടന വളര്‍ത്തുന്നതിനാണ് സിപിഎം നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി കെ. രാജന്‍ ഇതിന് കൂട്ട് നില്‍ക്കുമെന്നുമാണ് അനീസിന്റെ പ്രസംഗത്തില്‍ പറയുന്നത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നേതാവിനെ തരം താഴ്ത്തിയതെന്നാണ് അനീസിന്റെ വാദം. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരം 44 ദിവസം പിന്നിട്ടു. അതേ സമയം ഭീഷണി പ്രസംഗം ഡിവൈഎഫ്‌ഐ യ്ക്ക് വിനായായുകയാണ്.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സഖാക്കളുടെ ഭീഷണികള്‍ ഇതാദ്യമായല്ല. പ്രിന്‍സിപ്പലിനെ കോളേജില്‍ പൂട്ടിയിട്ട് കുട്ടി സഖാക്കളുടെ ഭീഷണിയും നേരത്തെ പുറത്തുവന്നിരുന്നു. നാട്ടുകാരുടെ കൈയില്‍നിന്ന് ഗുണ്ടാ പിരിവ് നടത്തി പാര്‍ട്ടി പരിപാടി നടത്തുന്ന സിപിഎം-സിഐടിക്കാരുടെ ഭീഷണിയും സ്ത്രീകളോട് ഉണ്ടായിരുന്നു. ശമ്പളമില്ലാതെ ആശാപ്രവര്‍ത്തകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവുമായി സിഐടിയു എത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.കാര്യം കാണാന്‍ കട്ടും പിടിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരംതാഴ്ന്ന പ്രവര്‍ത്തിയാണ് സിഐടിയ ചെയ്തത്. സംസ്ഥാനം ഭരിക്കുന്നത് സിപിഎം ആണെന്ന ഹുങ്കിലാണ് സി ഐ ടി യു പ്രവര്‍ത്തകരുടെ ഈ അഴിഞ്ഞാട്ടം സംസ്ഥാനത്ത് വിലപ്പോകുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

സംസ്ഥാനം ഭരിക്കുന്നത് ഞങ്ങളാണ്, തൊഴില്‍ കൊടുക്കാനറിയാം മാത്രമല്ല കൊല്ലാനും മടിക്കില്ല തുടങ്ങിയ വാചകങ്ങള്‍ പറഞ്ഞാണ് സംരംഭകയെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഏറ്റവുമൊടുവില്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദമായിരുന്നു. പിന്മാറാന്‍ ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തിയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച ചാറ്റ് പുറത്താകുകയായിരുന്നു. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം. തനിക്ക് നിരന്തരമായി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്നുമാണ് യുവതി അറിയിച്ചത്. ഇനിയവും സഖാക്കളുടെ ഭീഷണികള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. കുരുക്കു മുറുകുക തന്നെ ചെയ്യും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.