കേരളത്തിന്റെ മണ്ണില്‍ മോദി സര്‍ക്കാര്‍ പുതിയ പദ്ധതികളുമായി എത്തുന്നുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതായത് 50000 ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് നാല് റെയില്‍വെ ലൈനുകള്‍ കൂടി വരികയാണ്. കേരളത്തില്‍ നിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നഗരങ്ങളില്‍ ഇത് പ്രകാരം റെയില്‍വെ ലൈന്‍ വരാനാണ് സാധ്യത.പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴില്‍ 2024 – 2025 വര്‍ഷത്തിന് ഉള്ളില്‍ ഇത് ഉറപ്പുവരുത്തും.
ഇത്സംബന്ധിച്ച് റെയില്‍വേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൈമാറി കഴിഞ്ഞു. ഇതായിരുന്നു കേരളത്തിന് മോദി സര്‍ക്കാരിന്റെ സമ്മാനം. തീര്‍ന്നില്ല, ശബരിമലയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചും കേന്ദ്ര സര്‍ക്കാര്‍ കേരള ജനതയ്ക്ക് ഈ മണ്ഡലകാലത്തും കൈത്താങ്ങായിരുന്നു. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമായിരുന്നു റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്താനൊരുങ്ങുകയാണ് റെയില്‍വേ എന്ന മറ്റൊരു വിവരമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം -മംഗലാപുരം പാതയില്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ചാണ് പഠനം നടത്തുന്നത്.ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോാ മീറ്റര്‍ എന്നത് 110 കിലോമീറ്ററായും തുറവൂര്‍-എറണാകുളം പാതയില്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററായും എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായും ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും.അടുത്ത ഘട്ടത്തില്‍ വേഗം മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്ററായും ഉയര്‍ത്തും.
ഇതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് റെയില്‍വേ അറിയിച്ചു. രാജ്യത്ത് മുഴുവന്‍ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും അത് അതിവേഗത്തില്‍ ആക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ സൗകര്യം ലഭ്യമല്ലാത്ത നഗരങ്ങളിലേക്ക് പുതിയ ലൈന്‍ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബര്‍ രണ്ടിനകം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് സോണല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ പരിഷ്കരണം മികച്ച അനഭൂതിയാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.
2022 ഏപ്രില്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള കണക്ക് പ്രകാരം 92 ശതമാനമാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായത്. വെറും ഏഴ് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.റിസര്‍വ് ചെയ്യാതെ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 197% വളര്‍ച്ചയും റിസര്‍വ് ചെയ്ത യാത്രികരുടെ എണ്ണത്തില്‍ 24% വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 33,476 കോടി രൂപയാണ് ആകെ വരുമാനം. ഇതേ കാലയളവില്‍ 17,394 കോടി രൂപയുടെ വര്‍ധനവായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായിരുന്നത്.