ഖത്തര്‍ ലോകകപ്പ് ആവേശത്തോടെ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ വിജയം ഉറ്റുനോക്കി ആരാധകരും മറുവശത്ത് ലോകകപ്പ് ഖത്തറിലായതുകൊണ്ടു തന്നെ പുതിയ പ്രചാരണങ്ങളുമായി ഇസ്ലാമിസ്റ്റുകള്‍ മറുവശത്തും ഉണ്ട്. ഖത്തര്‍ ലോകകപ്പിനെ ലോകത്തിനുമുന്നില്‍ ഇസ്ലാമിനെ വ്യാപിപ്പിക്കാനുള്ള അവസരം ആയിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇതിന് രണ്ട് ഉദാഹറണങ്ങള്‍ പരിചയപ്പെടുത്താം. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ അഡ്മിനും സോഷ്യല്‍ മീഡിയയിലെ ഇസ്ലാമിക മുഖവുമായ നവാസ് ജാനയെുടെ പേരില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റും, രണ്ടാമത് മലയാളത്തിന്റെ സ്‌പോര്ട് ജേണലിസ്റ്റുകളുടെ നീരീക്ഷണവും. ആദ്യത്തേത്, സോഷ്യല്‍ മീഡിയയിലെ ഇസ്ലാമിക മുഖമായ നവാസ് ജാനയുടെ പോസ്റ്റ്. ”558 ഫുട്‌ബോള്‍ ഫാന്‍സ്, കഴിഞ്ഞ ആഴ്ചമാത്രം, ഖത്തറില്‍വെച്ച് ഇസ്ലാം സ്വീകരിച്ചു. 220 ബില്യണ്‍ വെല്‍ സ്‌പെന്റ്”- എന്നാണ് നവാസ് ജാനെ തന്റെ പോസ്റ്റില്‍ പറയുന്നത്.
അതായത് ജാന പറഞ്ഞുവെക്കുന്നത് ഇത്രേയുള്ളൂ. ഖത്തര്‍ ലോകകപ്പിനായി പണം ചെലവഴിക്കുന്നത് ഇസ്ലാമിക പ്രചാരത്തിന് കൂടിവേണ്ടിയാണ്. കാര്യം സിമ്പിള്‍. കഴിഞ്ഞ ദിവസം, മുന്‍ലോക ചാമ്പ്യന്മാരും, ടൂര്‍ണമെന്റിലെ ഫേവറേറ്റുകളുമായ അര്‍ജന്റീനയെ സൗദി അറേബ്യ തോല്‍പ്പിച്ചതോടെ ഈ പ്രചാരണം വ്യാപകമായിരിക്കയാണ്. സൗദിയുടെ ജയത്തോടെ അള്ളാഹുവിന്റെ ശക്തി അവര്‍ക്ക് മനസ്സിലായയെന്നും, ഈ കളികണ്ട് നൂറുകണക്കിന് ആളുകള്‍ ഇസ്ലാം സ്വീകരിച്ചു എന്ന് പറയുന്ന സന്ദേശങ്ങളാണ് ഇസ്ലാമിക ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. രണ്ടാമത്തേത് പരിശോധിക്കാം. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ലോകപ്പ് ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്ത് എഴുതിയത്, ഖുര്‍ആനാണ് മറുപടിയെന്ന് ലോകത്തിന് മനസ്സിലായി എന്നാണ്. ലോകകപ്പ് ഉദ്ഘാടന വേദിയില്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാനും, ഗാനിം അല്‍ മുഫ്താഹ് എന്ന ഖത്തറിയും തമ്മിലുള്ള സംഭാഷണം ഇത് തെളിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വിശദമായി എഴുതുന്നത്. എന്നാല്‍ ഈ കുറിപ്പ് കോപ്പിയടിയുടെ പേരില്‍ വിവാദമായി. റഷീദ് പള്ളിപ്രം എന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് എഴുതുന്നത് താന്‍ എഴുതിയ കുറിപ്പ് കമാല്‍ പദാനുപദമായി മോഷ്ടിച്ചുവെന്നയാണ്.
ജഷീദിന്റെ കുറിപ്പും, കമാലിന്റെ ലേഖനവും വായിക്കുന്നവര്‍ക്ക് മോഷണം വ്യക്തമാവുകയും ചെയ്യും. ഇതോടെ എന്തിനാണ് ഇത്തരം തറ നമ്പറുകള്‍ എടുക്കുന്നത് എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ കമാലിന് എതിരെ തിരിഞ്ഞിരിക്കയാണ്. ഇനി, നവാസ് ജാനയ്ക്കുള്ള മറുപടി യഥാര്‍ത്ഥ മുസ്ലീങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഇസ്ലാമിന്റെ വിജയം അല്ല, സൗദി അനുദിനം ആധുനികവത്ക്കരണത്തിലേക്ക് പോകുന്നതുകൊണ്ടാണെന്നും നവമാധ്യമങ്ങളില്‍ സ്വതന്ത്രചിന്തകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ ആരിഫ് ഹുസൈന്‍ ഇങ്ങനെ പറയുന്നു. ” യഥാര്‍ഥ ഇസ്ലാം അനുസരിച്ചയാണെങ്കില്‍ ഔറത്ത് മറയ്ക്കാത്ത, ഫുട്‌ബോള്‍ കളിപോലും അനുവദനീയമല്ല.
സൗദിയുടെ ജയം ഇസ്ലാമിന്റെ ജയമല്ല. നിരന്തരമായ ആധുനികവത്ക്കരണത്തിന്റെ ജയമാണ്. കഴിഞ്ഞ എത്രയോ വര്‍ഷമായി ആ രാജ്യം നിരന്തരമായ പരിഷ്‌ക്കരണങ്ങളിലൂടെ കടന്നുപോവുകയാണ്. മികച്ച കോച്ചുകളെയും മികച്ച ഗ്രൗണ്ടുകളുമൊക്കെ സൃഷ്ടിച്ചതിന്റെ ഫലമാണ്. അല്ലാതെ ഇസ്ലാം പിന്തുടര്‍ന്നതുകൊണ്ടല്ല”- ആരിഫ് ചൂണ്ടിക്കാട്ടുന്നു. ഇനി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത് ഖുറാനെ അതിലേക്ക് എടുത്തിട്ടവരോട് , ഇതെല്ലാം പൂര്‍ണ്ണമായും പൊലിപ്പിച്ച് എടുത്തതാണെന്ന് ലോകകപ്പ് ഉദ്ഘാടനം നേരിട്ട് കണ്ടവര്‍ക്ക് ബോധ്യമാവും. ആ ചടങ്ങില്‍ എവിടെയും മോര്‍ഗന്‍ ഖുര്‍ആന്‍ ആണ് ലോകത്തിന് മറുപടി എന്ന് പറയുന്നില്ല. ഓരോ രാജ്യത്തും ലോകകപ്പ് നടക്കുമ്പോള്‍ അവിടുത്തെ സംസ്‌ക്കാരങ്ങളെക്കുറിച്ച് പരമാര്‍ശിക്കുക ഉദ്ഘാടന ചടങ്ങിലെ രീതിയാണ്. അത് പൊലിപ്പിച്ചാണ് ഖുര്‍ആന്‍ ആണ് മറുപടി എന്ന രീതിയില്‍ എത്തിച്ചിരിക്കുന്നത്.