കേരള ഹൈക്കോടതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ആരോപണങ്ങള്‍ ശരിവെച്ചിരിക്കുകയാണ്. ഇനി യാതൊരു വിധത്തിലും പിണറായി വിജയനോ മന്ത്രിമാര്‍ക്കോ വിസിമാര്‍ക്കോ ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കി കോടതി വരിഞ്ഞുമുറുക്കുമ്പോള്‍ ഇനി എന്ത് നടപടിയാണ് കോടതി കൈകൊള്ളുക എന്ന് മാത്രമാണ് അറിയാനുള്ളത്. നിലവില്‍ രണ്ട് വിസിമാര്‍ തെറിക്കുകയും ചെയ്തതോടെ കോടതി നടപടികള്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് കഴിഞ്ഞു. ഇപ്പോള്‍ നിയമസഭ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് അപ്രസക്തമാണെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കോടതി അംഗീകരിച്ചുകഴിഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ കോടതി തന്നെ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറയുകയുണ്ടായി. ദില്ലിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറ് മാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് അയച്ച കത്തിനെക്കുറിച്ചും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. കാറുകള്‍ വാടകയ്ക്ക് ആണ് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. അത് വിഷയമാക്കേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്.
ഇതിനെതിരെ ബിജെപിയാണ് പരാതി നല്‍കിയത്. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. ഇനി ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എട്ടിന്റെ പണി നല്‍കുമെന്നും ഉറപ്പായി കഴിഞ്ഞു. ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍ എന്നെഴുതിയവരൊക്കെ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. അതേ സമയം സാങ്കേതിക സര്‍വകലാശാലയിലെ അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ നിസ്സഹായാവസ്ഥയാണ് ഇപ്പോള്‍ കാണാനാകുന്നത്. നാലായിരത്തോളം സാധാരണ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഉയര്‍ന്ന പരിഗണന ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ പത്ത് ദിവസത്തിനകം കൊടുക്കേണ്ട 600 സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് ദിവസത്തിനകം കൊടുക്കേണ്ട എക്‌സ്പ്രസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇതെല്ലാമാണ് എന്ന് നല്‍കാനാവുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡോ.രാജശ്രീ എം.എസ്മുന്‍ വി.സി ഡോ.രാജശ്രീ എം.എസ്സിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് മുതല്‍ തുടങ്ങിയതാണ് കെ.ടി.യുവിലെ പ്രതിസന്ധി. പുതിയ വി.സിയായി ഡോ.സിസ തോമസിനെ ഗവര്‍ണര്‍ നിയോഗിച്ചെങ്കിലും ഇവരോടുള്ള ജീവനക്കാരുടെ നിസ്സഹകരണമാണ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ കെണിയിലാക്കിയിരിക്കുന്നത്.
ഡോ.സിസ തോമസിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിയുടെ അധിക ചുമത നല്‍കി നിയമിച്ചിട്ട് മൂന്നാഴ്ചയോളമായി, പക്ഷെ വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും പ്രതിഷേധം ഇപ്പോഴും തുടരുകയാണ് യൂണിവേഴ്സ്റ്റിയില്‍. വി.സിയോട് സഹകരിക്കേണ്ടെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാരും ഇടതുസിന്‍ഡിക്കേറ്റും അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിലും ഗവര്‍ണര്‍ ഉറച്ച തീരുമാനങ്ങള്‍ കൈകൊണ്ടാല്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്നുറപ്പ്.