ഗുജറാത്തില്‍ സംഘര്‍ഷം!! BJP സ്ഥാനാര്‍ത്ഥിക്ക് അടക്കം പരിക്ക്!!

Breaking News National

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് നടക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനാല്‍ 88 മണ്ഡലങ്ങളിലേക്കാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിന്യസിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ് വിയും , പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗര്‍ നോര്‍ത്ത്, തൂക്കുപാലം തകര്‍ന്നു ദുരന്തം ഉണ്ടായ മോര്‍ബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലുണ്ട്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്.

ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേല്‍ സമര നേതാക്കള്‍ അല്‍പേഷ് കത്തരിയ, ധര്‍മിക് മാല്‍വ്യ എന്നിവരുടെ മണ്ഡലങ്ങള്‍ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാഥി ഇസുദാന്‍ ഗാഡ്‌വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. വന്‍സ്ഡയില്‍ നിന്ന് മത്സരിക്കുന്ന പീയുഷ് പട്ടേലിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കാര്‍ തല്ലിത്തകര്‍ത്ത അക്രമികള്‍, സ്ഥാനാര്‍ത്ഥിയേയും മര്‍ദ്ദിച്ചു.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. ജാരി ഗ്രാമത്തില്‍ വച്ചാണ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം നടന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തിയ അക്രമികള്‍ വാഹനം തല്ലിത്തകര്‍ത്തു. പിന്നാലെ പീയുഷ് പട്ടേലിന് നേരെയും ആക്രമണം നടത്തി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആനന്ദ് പട്ടേലാണെന്നാണ് ഇവരുടെ ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആദ്യഘട്ടത്തില്‍ ഏകദേശം 788 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 718 പുരുഷന്മാരും 70 സ്ത്രീകളുമുണ്ട്. ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെക്കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മോദി 100 തലയുള്ള രാവണന്‍ ആണോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖര്‍ഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

 

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.