റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ഉപരോധം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് റഷ്യ വിലകുറച്ച് എണ്ണ നല്‍കിത്തുടങ്ങിയത്. അതേസമയം ആഗോള തലത്തില്‍ എണ്ണ വില വര്‍ദ്ധിച്ച സമയത്ത് റഷ്യയില്‍ നിന്നും ലഭിച്ച മികച്ച ഓഫര്‍ ഇന്ത്യ മുതലെടുക്കുകയായിരുന്നു. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് കേവലം 0.2 ശതമാനം മാത്രമായിരുന്നെങ്കില്‍ നവംബറില്‍ ഇന്ത്യയ്ക്ക് 9,09,403 ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ഈ രാജ്യത്ത് നിന്നുമുണ്ടായി. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ അഞ്ചിലൊന്നും റഷ്യയില്‍ നിന്നുമാണ് വാങ്ങുന്നത്. റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങുന്നതോടെ റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ ആര്‍ക്കൊപ്പം എന്ന ചോദ്യവും ഉയര്‍ന്നു. ഇന്ത്യ മറുപടിയും നല്‍കിയ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യങ്ങല്‍ക്കൊപ്പമാണ്. ഇന്ത്യയെക്കെതിരെ നീങ്ങിയവര്‍ അറിയണം. ഡിസംബര്‍ മാസം ഇന്ത്യയ്ക്ക് വന്‍ വിലക്കുറവിലാണ് റഷ്യന്‍ എണ്ണ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബാരലിന് 60 ഡോളര്‍ വിലയിലും താഴെയാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സയുടെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമായത്. ദീര്‍ഘനാളായി ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്ന ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്നാണ് രണ്ടാം മാസവും റഷ്യ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയത്. നാറ്റോ ചേരിയിലെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കുമായി മുന്‍പില്‍ നില്‍ക്കുന്നതോടെ വിപണി കണ്ടെത്താന്‍ വിഷമിക്കുന്ന റഷ്യന്‍ എണ്ണ ഉദ്പാദകര്‍ ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. യൂറോപ്യന്‍ യൂണിയന് പിന്നാലെ അടുത്തിടെ ജി 7 രാജ്യങ്ങളാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് നിയന്ത്രണം മുന്നോട്ട് വച്ചത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ജി 7 വില പരിധി നിശ്ചയിച്ചതോടെ ഏഷ്യന്‍ വിപണിയെ ആകര്‍ഷിക്കാന്‍ വില കുറയ്ക്കാന്‍ റഷ്യ ലക്ഷ്യമിടുകയായിരുന്നു. ഈ മേഖലയില്‍ മാത്രം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ വിതരണം ചെയ്യാനാണ് റഷ്യന്‍ ശ്രമം.
ജി 7 രാജ്യങ്ങള്‍ ബാരലിന് 60 ഡോളറായാണ് വില നിശ്ചയിച്ചത്. എന്നാല്‍ ഈ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് റഷ്യ വിമര്‍ശിച്ചത്. ജി 7 തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ നിലപാടിനെ സ്വാഗതം ചെയ്ത റഷ്യ ഇന്ത്യയുമായുള്ള വ്യാപാരം ഭാവിയിലും തങ്ങള്‍ക്ക് സഹായകമാവുമെന്ന് കരുതുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.വോര്‍ടെക്‌സയുടെ കണക്കനുസരിച്ച് നവംബറില്‍ ഇന്ത്യ ഇറാഖില്‍ നിന്ന് പ്രതിദിനം 8,61,461 ബാരല്‍ എണ്ണയും സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം 5,70,922 എണ്ണയും ഇറക്കുമതി ചെയ്തു. 4,05,525 ബാരലുമായി അമേരിക്ക ഇന്ത്യയുടെ നാലാമത്തെ വിതരണക്കാരായി ഇക്കാലയളവില്‍ മാറി. അതേസമയം നവംബറില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറില്‍ വാങ്ങിയ അളവിനേക്കാള്‍ കുറവാണ്.റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ റഷ്യയുമായുള്ള വ്യാപാരത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് ശക്തമായി പ്രതിരോധിക്കുകയായിരുന്നു. എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. മികച്ച ഇടപാടുകള്‍ തുടരുമെന്ന സന്ദേശമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഡിസംബര്‍ ഏഴിന് രാജ്യസഭയില്‍ നല്‍കിയത്.