ഇന്ത്യ ലോകനന്മയ്ക്കായിട്ടാണ് ആഗോള ശക്തിയായി മാറിക്കൊണ്ടിരി ക്കുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസമാണ് അഭിപ്രായപ്പെട്ടത്. നമ്മള്‍ ഒരിക്കലും ആരേയും കീഴടക്കാനോ ആരുടെ മേലിലും അധീശത്വം നേടാനോ ശ്രമിക്കുന്ന രാജ്യമല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഫിക്കിയുടെ ദേശീയ വാര്‍ഷിക സമ്മേളനത്തിലാണ് രാജ്നാഥ് സിംഗ് ഇന്ത്യയുടെ ആഗോള നയം വ്യക്തമാക്കിയത്.’നമ്മള്‍ ആഗോള ശക്തിയായി ഒരു സൂപ്പര്‍ പവറായി മാറിക്കൊണ്ടിരിക്കുന്നു.
നശീകരണ സ്വഭാവം നമ്മുടേതല്ല. മറിച്ച് നമ്മള്‍ ആര്‍ജ്ജിക്കുന്ന എല്ലാ കരുത്തും ലോക നന്മയ്ക്കായിട്ടാമ്. ദുര്‍ബലരെ സംരക്ഷിക്കാനായിട്ടാണ്.’ രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ ഓഗസ്റ്റില്‍ ചെങ്കോട്ടയില്‍ നിന്നുകൊണ്ട് അഞ്ചു പ്രതിജ്ഞ നാം എടുക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. ഇന്ത്യ ഒരു കരുത്തുറ്റ ലോകശക്തിയാകാന്‍ ആ അഞ്ച് കാര്യങ്ങള്‍ അനിവാര്യമാണ്. അവയിലൊന്നിലും നാം ആരേയും കീഴടക്കുന്ന കാര്യങ്ങളില്ലെന്ന് തിരിച്ചറിയണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ ഒരിക്കലും യുദ്ധമല്ല ആഗ്രഹിക്കുന്നതെന്ന് ബോധ്യമുള്ളതായി ചൈനീസ് ജനതയും അഭിപ്രായപ്പെടുന്നു. ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ അമേരിക്കയും ഇന്ത്യയ്‌ക്കൊപ്പമാണ് നിലകൊണ്ടത്.
ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നികുതിക്ക് വിധേയമായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ക്ക് ഇത് നല്ല കാലമാണ്. ട്രമ്പ് ഓര്‍ഗനൈസേഷന്റെ രണ്ട് വലിയ റെസിഡെന്‍ഷ്യല്‍ പ്രോജക്ടുകള്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുടക്കുന്ന പണം നിക്ഷേപകര്‍ക്ക് വലിയ തോതില്‍ ലാഭം കൊണ്ട് വരും. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല അമേരിക്കയെ മറികടക്കുമെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലവില്‍ ലാഭകരമായി പ്രവര്‍ത്തിച്ചു വരികയാണ് ട്രമ്പ് ഓര്‍ഗനൈസേഷന്‍. 2500 കോടിയുടെ പദ്ധതികള്‍ കൂടി കമ്പനി ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും.
ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകാനും ഇത് കാരണമാകുമെന്നും ട്രംപ് ജൂനിയര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പിന്തുണ വളരെ മികച്ചതാണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മികവുറ്റതും തൃപ്തികരവുമാണ്. ഗുരുഗ്രാം, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തുടരുന്ന ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍ പറഞ്ഞു.
ആഗോള ശക്തിയായി അമേരിക്കയെ ഒന്നാമതായും രണ്ടാമതായി ചൈനയെ എമര്‍ജിംഗ് സൂപ്പര്‍ പവര്‍ എന്നും വിളിച്ചിരുന്നു. ഇന്ന് കാലം മാറുകയാണ്. സൂപ്പര്‍ പവര്‍ എന്ന വിലയിരുത്തപ്പെടുന്നത് ഒരു രാജ്യത്തിന്റെ മിസൈല്‍ ശക്തിയിലും സാമ്പത്തിക ശക്തിയിലും ആണവശക്തിയിലും ജീവിത നിലവാര തോതിലുമൊക്കെയാണ്. ആണവശക്തിയില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും കരുത്ത് തെളിയിച്ച് മുന്നേറുന്ന നമ്മുടെ രാജ്യം അമേരിക്കയെ പിന്‍തള്ളി മുന്നില്‍ എത്തുമെന്ന് തന്നെയാണ് ലോക രാജ്യങ്ങളും കരുതുന്നത്.