ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇന്ന് മുതല്‍ ; ഡിജിറ്റല്‍ കറന്‍സി കൊച്ചിയിലേക്ക്

National

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി എത്തി. ഡിജിറ്റല്‍ കറന്‍സിയുടെ ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ നാല് നഗരങ്ങളില്‍ റിസര്‍വ് ബാങ്ക് തുടക്കമിട്ടിരിക്കുകയാണ്. മുംബയ്, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍. ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് ആദ്യം സേവനം ലഭിക്കുക. നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ കറന്‍സി. ആദ്യഘട്ടത്തിലെ 4 നഗരങ്ങളിലെ ഒരുമാസത്തെ സേവനം വിലയിരുത്തി കോട്ടങ്ങള്‍ പരിഹരിച്ചും മികവുകള്‍ കൂട്ടിയും രണ്ടാംഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഡിജിറ്റല്‍ കറന്‍സി എത്തിക്കും. കൊച്ചിയിലേക്ക് രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ കറന്‍സി എത്തുകയാണ്.

അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്നൗ, പാട്ന, ഷിംല എന്നിവയാണ് കൊച്ചിക്ക് പുറമേ അടുത്തഘട്ടത്തിലെ നഗരങ്ങള്‍. രാജ്യത്ത് പേപ്പര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് പകരം നിയമ സാധുതയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നു എന്നതാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ വ്യത്യാസം. ഡിജിറ്റല്‍ റുപ്പിയുടെ ഹോള്‍സെയില്‍ (e-W) പൈലറ്റ് സേവനത്തിന് നവംബര്‍ ഒന്നിന് റിസര്‍വ് ബാങ്ക് തുടക്കമിട്ടിരുന്നു. ഉപഭക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും തിരഞ്ഞെടുത്ത ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പുകള്‍ക്കാണ് ഡിജറ്റല്‍ റുപ്പി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക.

സുരക്ഷിതത്വമോ നിയന്ത്രണമോ ഇല്ലാത്ത ക്രിപ്റ്റോകറന്‍സികള്‍ക്ക് തടയിടാനും പേമെന്റ് സേവനങ്ങള്‍ സജീവമാക്കാനും റിസര്‍വ് ബാങ്ക് ഒരുക്കുന്നതാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) എന്ന ഡിജിറ്റല്‍ റുപ്പി. ഡിജിറ്റല്‍ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ല. ബ്‌ളോക്ക് ചെയിന്‍, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോള്‍സെയില്‍, റീട്ടെയില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മേല്‍നോട്ടമുണ്ടെന്നതാണ് മികവ്. ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് വേണ്ട.

അതേ സമയം ഡിജിറ്റല്‍ റുപ്പിയും ഉപയോഗവും ബാങ്കുകള്‍ വഴിയാണ് ഡിജിറ്റല്‍ വാലറ്റുകളിലൂടെ റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി വിതരണം ചെയ്യുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊബൈല്‍ഫോണ്‍/ഡിജിറ്റല്‍ ഡിവൈസുകളില്‍ ഇവ സൂക്ഷിക്കാം. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഇടപാട് നടത്താം. കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റുകള്‍ നടത്താം. ഡിജിറ്റല്‍ റുപ്പി അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് ബാങ്കുകളില്‍ നിന്ന് പലിശയൊന്നും കിട്ടില്ല. പദ്ധതിയില്‍ 8 ബാങ്കുകള്‍എട്ട് ബാങ്കുകളെയാണ് റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പിയുടെ വിതരണത്തിനായി റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തിട്ടുള്ളത്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ഒന്നാംഘട്ടത്തില്‍. അടുത്തഘട്ടത്തില്‍ ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ചേരും.

പേപ്പര്‍ കറന്‍സി, നാണയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്ക്കുക, പേയ്‌മെന്റ് സംവിധാനത്തിത്തെ നവീകരിച്ച് കാര്യക്ഷമമാക്കുക എന്നിവയാണ് ഡിജിറ്റല്‍ കറന്‍സി വഴി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്തുന്നവയായതിനാല്‍ പൂര്‍ണ സുരക്ഷിതത്വം നിയമസാധുയും ഡിജിറ്റല്‍ റുപ്പിക്കുണ്ട്. ഇതിനാല്‍ ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളില്‍ സര്‍ക്കാരിന് നിയന്ത്രണം ലഭിക്കും. ബിറ്റ്‌കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.