അടുത്തിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വ്വെ. ബിജെപി തന്നെ നടത്തിയ ആഭ്യന്തര സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിലവിലെ മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും വേണ്ടത്ര ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സര്‍വ്വേയിലുള്ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും ഉണ്ടായിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപി ആണെന്നാണ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് നടത്തി റിപ്പോര്‍ട്ടില്‍ പറയുന്നത്. മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി അധ്യക്ഷന്മാരുടേയും ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ബിജെപി ഒരുങ്ങുന്നത്. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളേക്കാളും മുഖ്യമന്ത്രിമാരേക്കാളും പ്രതിപക്ഷത്തിന്റെ എല്ലാ പ്രമുഖ നേതാക്കളേക്കാളും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും സര്‍വേ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.