റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉത്തര്‍പ്രദേശ് ഒരുക്കിയ ടാബ്ലോ അയോദ്ധ്യയുടെ സംസ്‌കാരിക ചൈതന്യത്തിന്റെ നേര്‍കാഴ്ചയായിരുന്നു. 74-ാം മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കര്‍ത്തവ്യപഥില്‍ അയോദ്ധ്യയില്‍ നടക്കുന്ന ദീപോത്സവമാണ് നിശ്ചല ദൃശ്യമായി ഒരുക്കിയത്. 2017- മുതല്‍ ഉത്തര്‍പ്രദേശ് സര്‍വ്വ പ്രൗഢിയൊടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി 2017-ല്‍ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. 2022-ല്‍ ഉത്തര്‍പ്രദേശ് തന്നെ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. 15-ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്. ദീപോത്സവത്തിന്റെ ദിനങ്ങളില്‍ സരയു ആരതി പ്രധാന ചടങ്ങാണ്.
കൂടാതെ അയോദ്ധ്യയിലെ എല്ലാം ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കും. ശ്രീരാമന്റെ അയോദ്ധ്യയുടെ ചൈതന്യം വീണ്ടെടുക്കുകയാണ് ദീപോത്സവത്തിലൂടെ. ലോകമെമ്പാടുമുള്ള വിശ്വസികള്‍ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയൊടെയാണ് നോക്കികാണുന്നത്. അങ്ങനെ ഉത്തര്‍പ്രദേശിലെ ജനങ്ങളെല്ലാം പ്രൗഢിയോടെ റിപ്പബ്ലിക്ക ദിനത്തെ വരവേറ്റപ്പോള്‍ സംസ്ഥാനത്തെ മറ്റൊരു ഭാഗത്ത് നടന്ന സംഭവം ഇങ്ങനെയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ മദ്രസയില്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം ‘ഇസ്ലാമിക പതാക’ ഉയര്‍ത്തി.സുബേഹ പോലീസ് സ്റ്റേഷനു സമീപത്തെ ഹുസൈനാബാദ് ഗ്രാമത്തിലെ മദ്രസ അഷ്റഫുള്‍ ഉലൂം ഇമ ഇംദാദിയ സക്കീനിലാണ് ഇസ്ലാമിക പതാക ഉയര്‍ത്തിയത്.
പള്ളിയുടെ താഴികക്കുടത്തിന്റെ ചിത്രമുള്ള പതാക പച്ച നിറത്തിലുള്ളതാണെന്ന് പോലീസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ സോങ്കര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന് മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ അവിടെ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പതാക ഉയര്‍ത്തിയത്. ഇസ്ലാമിക പതാക കണ്ടതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായി . വിവരമറിഞ്ഞ് പോലീസും തഹസില്‍ദാര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തി പതാക നീക്കം ചെയ്തു. കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ദേശീയപതാകയെ അപമാനിച്ച ഇരുവരെയും നാട്ടുകാര്‍ നന്നായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ രാമക്ഷേത്രത്തിനടക്കം ഭീഷണി ഉയര്‍ന്നിരുന്നു. 2047ല്‍ ഇസ്ലാമിക രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട എന്നും വ്യക്തമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനായി നിരോധനത്തിന് ശേഷവും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്ലീപ്പര്‍ സെല്ലുകളെ പിടികൂടിയ സാഹചര്യത്തിലാണ് റിപ്പബ്ലിക്ക് ദിനത്തില്‍ ഇസ്ലാമിക പതാക ഉയര്‍ത്തുന്ന സംഭവവും ഉണ്ടായിരിക്കുന്നത്. എന്തായാലും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.