പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നുള്ള ആവശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ട്. യുപി, ആസാം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന്റെ പണിപ്പുരയിലുമാണ്. ത്സാര്‍ഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുമുണ്ട്. ഇതേ മാതൃകയിലാണ് ആസാമും ഉത്തര്‍പ്രദേശും കര്‍ണ്ണാടകയും നിയമ നിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തികൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും കാലാപങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം വ്യക്തമാണ്.
ബജ്‌റംഗ് ദള്‍ നേതാവ് ഹര്‍ഷയെ കൊലപ്പെടുത്തിയതിന്റെ പ്രതഷേധം കല്ലായി എരികയുകയാണിപ്പോഴും. അതിന്റെ പിന്നാലെ വിവിധ ഹൈന്ദ സംഘടന നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ കര്‍ണ്ണാടക ഏതു നിമിഷവും പൊട്ടിതെറിയുടെ വക്കിലാണ്. കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന എല്ലാ കൊലപാതകങ്ങളുടെയും കാലാപങ്ങളുടെയും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നും അവയെ നിരോധിക്കണമെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി ബസ്‌വ രാജ ബൊമ്മെ മുമ്പ് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ പറഞ്ഞിരുന്നതുമാണ്. പുതിയതയി പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആണെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വ്യക്തമാക്കുന്നതാണ്.
ഒരു പക്ഷെ ജാര്‍ഖണ്ഡിലും മറ്റും ചെയ്തപോലെ കര്‍ണ്ണാടകയിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടന്നേക്കും. എന്നാല്‍ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടത് കേന്ദ്രമാണന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കി. സമീപകാലത്തെ രാജ്യത്ത് നടന്ന ക്രൂരമായ കൊലപാതകങ്ങളും ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കവും പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കാനുള്ള നീക്കത്തിലേക്ക് നയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.