കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ ജില്ലയിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയെന്ന് എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇയാള്‍ വിവരങ്ങള്‍ നല്‍കിയതെന്ന് എന്‍ഐഎ പറയുന്നു. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു.
ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം. ആര്‍എസ്എസ് ബിജെപി പരിപാടികളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലം ചവറയില്‍ നിന്നും പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ മുഹമ്മദ് സാദിഖ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പിഎഫ്ഐ ദേശീയ നേതൃത്വത്തിന് വേണ്ടിയാണ്.കേരളത്തില്‍ കൂടുതല്‍ പേര്‍ പിഎഫ്ഐ റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്നതായും സൂചന. സമൂഹത്തില്‍ അധികം സജീവമാകാതെ രഹസ്യമായാണ് പിഎഫ്ഐ റിപ്പോട്ടര്‍മാരുടെ പ്രവര്‍ത്തനമെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലത്ത് നിന്ന് പിടിയിലായ മുഹമ്മദ് സാദിഖ് പിഎഫ്ഐ റിപ്പോര്‍ട്ടറായാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കളുടെയും ബിജെപി നേതാക്കളുടെയും വിവരങ്ങളാണ് ഇയാള്‍ ശേഖരിച്ച് കൈമാറിയത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇയാള്‍ എത്തിച്ചു നല്‍കിയതായാണ് വിവരം. പരിപാടിയുടെ പോസ്റ്ററുകള്‍ അടക്കമാണ് പിഎഫ്‌ഐ ദേശീയ നേതൃത്വത്തിന് എത്തിച്ച് നല്‍കിയത്. പഴക്കച്ചവടക്കാരന്‍ എന്ന വ്യാജേന കുടുംബമായാണ് മുഹമ്മദ് സാദിഖ് കഴിഞ്ഞിരുന്നത്.
നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് ഇയാള്‍. കഴിഞ്ഞ ജനുവരി 17-ന് എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഭീകരന്റെ വീട്ടില്‍ നിന്ന് ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയത്. കേരളത്തില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഭീരരന്‍മാര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് റിമാന്‍ഡ്് റിപ്പോര്‍ട്ടില്‍ ഉള്ളത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രധാന വസ്തുത. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കര്‍ ഇ ത്വയ്ബ, അല്‍ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ യുവാക്കളെ ഇത്തരം ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഭീകരര്‍ ഏര്‍പ്പെട്ടിരുന്നതായും എന്‍ഐഎ റിപ്പോട്ടില്‍ പറയുന്നു.