ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ഭക്തനൊപ്പം എന്നും കരുതലും കാവലുമായി ഒപ്പമുണ്ടാകും. പരീക്ഷിക്കുമെങ്കിലും ഭഗവാന്‍ തന്റെ ഭക്തനെ ഒരിക്കലും ഉപേക്ഷിക്കില്ല. ഹിന്ദുപുരാണങ്ങളായ ഭഗവത് ഗീതയിലെയും ഭാഗവതത്തിലെയും തത്വങ്ങളിലേക്ക് നിരവധി പേര്‍ ആകൃഷ്ടരായിട്ടുണ്ട്. സര്‍വ്വവും ഭഗവാന്‍ ശ്രീകൃഷ്ണനില്‍ സമര്‍പ്പിച്ച് കഴിയുന്ന നിരവധി പേര്‍ ലോകമൊട്ടാകെയുണ്ട്. അതിലൊരാളാണ് റഷ്യയില്‍ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്ലാന ഒച്ചിലോവ.
അവരുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരിക്കല്‍ സ്വെറ്റ്‌ലാനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഒരു വീഡിയോയില്‍ അവര്‍ പങ്കുവച്ചത് അവരുടെ ജീവിതമായിരുന്നു. അത് ഇങ്ങനെ: ”ഞാന്‍ ഇന്ന് യഥാര്‍ത്ഥ സന്തോഷം തേടുകയാണ്. ഒരു കുഞ്ഞു ഉണ്ടായാല്‍ ഞാന്‍ സന്തോഷിക്കുമെന്ന് കരുതി. പക്ഷേ അത് സംഭവിച്ചില്ല. ഒരുവശത്ത് എന്റെ ഭര്‍ത്താവ് ഒരു ഉറച്ച മുസ്ലീം മത വിശ്വാസിയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ എപ്പോഴും നിര്‍ബന്ധിക്കും. ഇതോടെ മാനസികമായി തളര്‍ന്നു.
മാനസിക സമ്മര്‍ദ്ദം മൂലം ഒമ്പതാം നിലയിലായിരുന്ന വീട്ടില്‍ നിന്നും താഴെക്ക് ചാടി. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനോട് എന്റെ ജീവന്‍ രക്ഷിച്ചതില്‍ ഞാന്‍ നന്ദി പറയുകയാണ്. എന്റെ വിവാഹം അതൊരു അബദ്ധമായിരുന്നു. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ വേദന എനിക്ക് മനസിലാക്കാന്‍ കഴിയും. ആ സമയങ്ങളില്‍ ഞാന്‍ ജീവിച്ചത് നരകത്തിലായിരുന്നു.’ എന്നാണ്. ഭര്‍ത്താവില്‍ നിന്നേറ്റ കൊടിയ പീഡനങ്ങള്‍ കാരണമാണ് സ്വെറ്റ്‌ലാന ശ്രീകൃഷ്ണ ഭക്തിയിലേക്ക് വരുന്നത്. 2016ല്‍ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. വിവാഹബന്ധം വേര്‍പ്പെട്ട് ഒരു വര്‍ഷമായതോടെ ഇന്ത്യയിലെത്തി.
ജീവിത്തിലെ അനുഭവങ്ങളുടെ വെളിച്ചെത്തില്‍ ശ്രീകൃഷ്ണ ഭക്തിയുമായി മുന്നോട്ട് പോകാനായിരുന്നു അവരുടെ തീരുമാനം. ഇന്ന് മുന്‍ ഭര്‍ത്താവിനോടുണ്ടായിരുന്ന ഭയമെല്ലാം അകന്നിരിക്കുന്നു. ഇന്ന് ഞാന്‍ സന്തോഷവതിയായിരിക്കുന്നു. വേര്‍പിരിയുന്നതിന് മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണനെയോ തന്നെയോ ആരെങ്കിലും ഒരാളെ തെരഞ്ഞെടുത്തേ പറ്റുവെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഭഗവാനെ സ്വീകരിക്കാനുള്ള തീരുമാനമാണ് താന്‍ എടുത്തതെന്നും അവര്‍ പറയുന്നു.
പ്രൊഫഷനില്‍ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്ലാനയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. കൃഷ്ണ ഭക്തി തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവര്‍ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആളുകളോട് സംവദിക്കാറുണ്ട്. കൃഷ്ണ ഭഗവാനെ പറ്റിയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ വായിച്ച ശേഷം ഭര്‍ത്താവ് സ്വെറ്റ്ലാനയെ ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മകനൊപ്പം ഇന്ത്യയിലെത്തിയ അവര്‍ ഇന്ന് സന്തോഷവതിയാണ്.
വിവാഹമോചനത്തിന് ശേഷം സ്വെറ്റ്ലാന മായാപൂരില്‍ താമസം തുടങ്ങി. ഇവിടെ വച്ചാണ് റോഷന്‍ ഝായെ പരിചയപ്പെടുന്നത്. അദ്ദേഹവും കൃഷ്ണഭക്തനാണ്. പരസ്പരം അറിഞ്ഞതിന് ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്തി. ‘ റോഷന്‍ ഝാ എന്നെ സ്വീകരിച്ചു. അവന്‍ എന്നെ സ്‌നേഹിക്കുന്നു അവന്‍ എന്റെ മകനെ സ്വന്തം മകനായി ദത്തെടുത്തിരിക്കുന്നു എന്നാണ് ഇപ്പോള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.