ശ്രീകൃഷ്ണ ഭഗവാന് ലോകമെമ്പാടും ഭക്തരുണ്ട്. റഷ്യയില്‍ നിന്നടക്കം ശ്രീകൃഷ്ണ ഭക്തരായ നിരവധി പേര്‍ ഇന്ത്യയിലെത്തി വൃന്ദാവനവും മഥുരയുമൊക്കെ സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവരാറുണ്ട്. ഹിന്ദു മത വിശ്വാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഒരു ഗാനമാണ് ഇപ്പോള്‍ നിരവധി പേര്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
വളരെ മനോഹരമായി ആ ഗാനം പാടി പോസ്റ്റു ചെയ്തിരിക്കുന്നത് സൗത്ത് ഏഷ്യന്‍ മ്യൂസ് റിസര്‍ച്ചറും പെര്‍ഫോര്‍മറുമായ ഒരു വനിതയാണ്.പുണ്യമാസമായ റംസാന് തലേ ദിവസം ഒരു യുവതി ശ്രീകൃഷ്ണ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍. സംഗീതത്തിന് അതിര്‍ വരമ്പുകളില്ല. ഏത് ഭാഷയായാലും ഏത് ഈണമായാലും എന്ത് ഉള്ളടക്കമായാലും അത് ആസ്വദിക്കാനും പാടാനും കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. മനസിലെ ഏത് വികാരത്തെയും തണുപ്പിക്കാനും അതി തീവ്രമാക്കാനും അതിന് സാധിക്കും.അവിടെ ഭാഷാപരമായും മതപരമായുമുള്ള അതിര്‍വരമ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഒരു മുസ്ലീം സ്ത്രീ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഗാനം ആലപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.വജിഹ അഥര്‍ നഖ്വി എന്ന യുവതിയാണ് അതിമനോഹരമായി ഗാനം ആലപിച്ച വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. കൃഷ്ണന്റെ മനോഹരമായ ഗാനം നിരവധി പേര്‍ ഷെയറും ചെയ്തിട്ടുണ്ട്.’റംസാന്‍ തലേന്ന്, നവാബ് സാദിഖ് ജംഗ് ബഹാദൂര്‍ ഹില്‍മിന്റെ പ്രസിദ്ധമായ ‘കന്‍ഹയ്യ’ എന്ന ഗാനം പാടാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വജിഹ അഥര്‍ നഖ്വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് കാണാനായി വീഡിയോ ലിങ്ക് ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിട്ടുണ്ട്.