ഹിന്ദു സംഘടനകളാണ് ഇപ്പോള്‍ ചിലരുടെ ലക്ഷ്യം. പ്രത്യേകിച്ച് ആര്‍എസ്എസ്. ആര്‍എസ്എസിനെ വര്‍ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെല്ലാം തകര്‍ന്നപ്പോള്‍ ചിലര്‍ മറ്റു ചില വ്യാജ പ്രചരണങ്ങളാണ് നടത്തുന്നത്. മറ്റൊരു ഉദ്ദേശം കൂടി അതിനുണ്ട് ലൗ ജിഹാദില്‍ നിന്നും ശ്രദ്ധ തിരിക്കുക.ഈയടുത്തകാലത്തായി ഇസ്ലാമിസ്റ്റുകളുടെ സംഘങ്ങള്‍ ഹിന്ദു മുസ്ലീം ദമ്പതിമാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഭാഗ്വ ലവ് ട്രാപ്പ് എന്ന പേരാണ് ഇവര്‍ ഇതിന് നല്‍കിയിരിക്കുന്നത്. മറ്റൊന്നുമല്ല കാവി പ്രണയ കുരുക്ക് അല്ലെങ്കില്‍ സംഘി പ്രണയ വല എന്നൊക്കെ നാമകരണ ചെയ്ത് ലവ് ജിഹാദല്ല നിലനില്‍ക്കുന്നത് പകരം ഭാഗ്വ ലവ് ട്രാപ്പാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അതിന് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ആര്‍എസ്എസ് ആണെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമം.വിഘടനവാദികള്‍ ഭാഗ്വ ലവ് ട്രാപ്പ് എന്ന് ആരോപിച്ച് ഹിന്ദുയുവാക്കളെയും മുസ്ലീം യുവതികളെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ലൗ ജിഹാദിനെതിരെ ശബ്ദമുയര്‍ത്തുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ചില മതമൗലീകവാദികള്‍ പടച്ചുണ്ടാക്കിയിരിക്കുന്ന പുതിയ പ്രചരണമാണ് ഭാഗവ് ലൗ ട്രാപ്പ്. ആദ്യം ഹിന്ദു സംഘടനകള്‍ ഹിന്ദുയുവാക്കളെ പണം നല്‍കി വശീകരിച്ച ശേഷം മുസ്ലീം സ്ത്രീകളെയും യുവതികളെയും പ്രണയകുടുക്കിലാക്കി അമുസ്ലീങ്ങളാക്കി മാറ്റുന്നു എന്നാണ് ഒരു കൂട്ടര്‍ നടത്തുന്ന പ്രചരണം.
ഇസ്ലാമിക് പണ്ഡിതനും മൗലാനയുമായ സജ്ജാദ് നൊമാനിയാണ് ഇത്തരം പ്രചരണങ്ങള്‍ ചുക്കാന്‍ പിടിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രഭാഷണങ്ങളിലൂടെയും പ്രകോപനപരമായ പരമാര്‍ശങ്ങളിലൂടെയും എരിതീയില്‍ എണ്ണയൊഴിക്കുകയാണിയാള്‍. എട്ടു ലക്ഷത്തോളം മുസ്ലീം യുവതികള്‍ അവിശ്വാസികളായെന്നും ഇസ്ലാം ഉപേക്ഷിച്ചുവെന്നും ഇത് സംഭവിച്ചത് ഹിന്ദുക്കളെ പങ്കാളികളായി സ്വീകരിച്ചതിന് ശേഷമാണെന്നും ഇയാള്‍ ആരോപിക്കുന്നു. ആര്‍എസ്എസ് ഹിന്ദുയുവാക്കളുടെ ഒരു സംഘത്തെ ഉണ്ടാക്കിയെന്നും അവരെ ഇസ്ലാമിക പഠനവും ഉറുദുവും അഭ്യസിപ്പിക്കുന്നുണ്ടെന്നാണ് മറ്റൊരാരോപണം. ഇതിന് ശേഷം ഇവര്‍ മുസ്ലീം സ്ത്രീകളെ വശീകരിച്ച് പ്രണയകുടുക്കിലാക്കുന്നുവെന്നും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഹിന്ദുയുവാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ, വീട് മികച്ച തൊഴില്‍ എന്നിവ ലഭിക്കുന്നു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്ന ഹിന്ദുവിഭാഗത്തിന് ഇത് വലിയൊരു അനുഗ്രഹമാണെന്നാണ് മൗലാനയുടെ വാദം. ഹിന്ദുയുവാക്കള്‍ അവരുടെ ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോള്‍ മുസ്ലീങ്ങള്‍ ഉറക്കമാണ്. തങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ കോടികളാണ് ഫണ്ടുകളായി ഒഴുകുന്നതെന്നും ഇയാള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.
ഇതിനെല്ലാം പിന്നില്‍ ആര്‍എസ്എസാണെന്നാണ് പ്രചരണം. എന്നാല്‍ മൗലാനയോട് ഒരു വാക്ക് ആര്‍എസ്എസിനെ ചൊറിയുമ്പോള്‍ സൂക്ഷിക്കണം. മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ആര്‍എസ്എസ് ജൈത്രയാത്ര തുടരുന്നതെന്ന് ഓര്‍ക്കണം.