മുസ്ലീം രാഷ്ട്രമെന്ന ആവശ്യം ഉയരുമ്പോള്‍!! ഇവരുടെ ലക്ഷ്യം എന്ത്!!

Breaking News National

2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ഇറങ്ങി പുറപ്പെട്ടവരൊക്കെ ഇന്ന് ജയിലഴിക്കുള്ളിലാണ്. പിറന്ന മണ്ണിനെ ചതിച്ച് മതരാജ്യങ്ങളുടെ സഹായം തേടി കലാപങ്ങളും സംഘര്‍ഷങ്ങളും വിഭാഗതീയും സൃഷ്ടിച്ച് എല്ലാം പിടിച്ചടക്കാം എന്നത് അവരുടെ വ്യാമോഹമായി തന്നെ അവശേഷിക്കും. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരും എന്ന് ഉറപ്പായതിന് പിന്നാലെയാണ് മുസ്ലീം രാജ്യം വേണമെന്നും ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കുമെന്നും ഇന്ത്യയില്‍ മുസ്ലീം ഭരണാധികാരി വരുമെന്നും തരത്തിലുള്ള വെല്ലുവിളികളും ഉയര്‍ന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അവിടെ മുസ്ലീം പള്ളി ഉയരുമേന്ന് വരെ പരസ്യമായി വെല്ലുവിളികള്‍ ഉണ്ടായി. വീണ്ടും മുസ്ലീം രാജ്യം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് കുപ്രസിദ്ധനായ ഒരു ഇസ്ലാം പണ്ഡിതന്‍.

മുസ്ലീം രാജ്യം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട മൗലാന തൗക്കീര്‍ റാസയ്ക്കെതിരെ കേസെടുത്ത് പോലീസ് . ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഇസ്ലാം പണ്ഡിതനാണ് മൗലാന തൗക്കീര്‍ റാസ . മുസ്ലീം രാഷ്ട്രത്തെക്കുറിച്ചുള്ള തൗഖീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തൗഖീര്‍ റാസ പൊതുവികാരം വ്രണപ്പെടുത്തിയെന്നും സാധാരണക്കാരില്‍ ഭീതി പരത്തുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു.മാര്‍ച്ച് 11 ന് തിരംഗ യാത്രയുമായി ബറേലിയില്‍ നിന്ന് തൗഖീര്‍ റസാ ഖാന്‍ റാംപൂര്‍ വഴി മൊറാദാബാദില്‍ എത്തിയിരുന്നു . ഇവിടെ മദ്രസ ജാമിഅ അഷ്റഫിയ തഹ്ജിബുല്‍ ഇസ്ലാം കോഹ്നയ്ക്ക് സമീപമുള്ള ദേവാലയത്തില്‍ തൗഖീര്‍ ചാദര്‍ അര്‍പ്പിച്ചു. അതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തൗഖീറിന്റെ വിവാദ പ്രസ്താവന.മൗലാന തൗഖീര്‍ ഒരു പ്രത്യേക സമുദായത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. മുസ്ലീം രാജ്യം വേണമെന്ന് യുവാക്കള്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിക്കണമെന്ന് മൗലാന പറഞ്ഞതായും എഫ് ഐ ആറില്‍ പറയുന്നു.

2014ന് മുമ്പ് പൊട്ടിത്തെറിച്ചിരുന്ന ബോംബുകള്‍ ഇന്ന് എവിടെപ്പോയി . അന്ന് മുസ്ലീമാണ് പൊട്ടിത്തെറിച്ചിരുന്നതെങ്കില്‍ എന്തുകൊണ്ട് ആ ബോംബ് ഇപ്പോള്‍ പൊട്ടുന്നില്ല? ഇന്ന് മുസ്ലീങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാണ്. ഇന്ന് ഒരു മുസ്ലീം തീവ്രവാദി ആകണം, ബോംബ് പൊട്ടിക്കണം. മുസ്ലീങ്ങള്‍ അന്ന് ബോംബെറിയുകയോ, ഇന്ന് ബോംബെറിയുകയോ ചെയ്യുന്നില്ല. ബോംബെറിയുന്നവര്‍ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. മുസ്ലീം യുവാക്കളും ഇസ്ലാമിക രാജ്യം ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് കാണാം എന്നും തൗഖീര്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഉയരുമ്പോഴാണ് ആര്‍എസ്എസ് നല്‍കിയ മുന്നറിയിപ്പിന് പ്രസ്‌ക്തി ഏറുന്നത്. ഇന്ത്യ വളരുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിനെ ലോകം അംഗീകരിക്കുന്നതും ചിലര്‍ക്ക് സഹിക്കുന്നില്ല. അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. അവരെ തടഞ്ഞേ മതിയാകു. അതിന് ഇന്ത്യക്കാര്‍ ഒന്നിച്ചു നില്‍ക്കണം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.