വിവാദങ്ങളിലെന്നും ഇടംപിടിക്കാറുള്ള വ്യക്തിയാണ് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി. ഇന്ത്യാ വിരുദ്ധ പ്രസ്താവന ആവര്‍ത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി ഇടയ്ക്കിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ കണ്ട് പഠിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഒരു പ്രതികരണം. ചൈന- പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയില്‍ മൂന്നാമതൊരു രാജ്യത്തെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു മെഹബൂബയുടെ പരാമര്‍ശങ്ങള്‍. മുഫ്തിയുടെ രാജ്യ വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ത്രിവര്‍ണപതാകയെ അംഗീകരിക്കാതെയും മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രത്തില്‍ ത്രിവര്‍ണ പതാകയ്ക്കൊപ്പം ജമ്മു കശ്മീരിന്റെ പഴയ പതാകയും ഉള്‍പ്പെടുത്തിയാണ് മുഫ്തി രംഗത്തെത്തിയത്. 2015 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ജമ്മു കശ്മീരില്‍ എത്തിയ നരേന്ദ്ര മോദി മുഫ്തി മുഹമ്മദ് സയീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രമാണ് മുഫ്തി പ്രൊഫൈല്‍ ചിത്രമായി മാറ്റിയത്.
ഇരുവരുടെയും ഇരിപ്പിടത്തിന് മുന്‍പിലായി ദേശീയ പതാകയും കശ്മീരിന്റെ പഴയ പതാകയും സ്ഥാപിച്ചിരുന്നു. ഇതില്‍ നരേന്ദ്ര മോദി ഇരുന്ന ഭാഗത്ത് ഇന്ത്യന്‍ പതാകയും, മുഹമ്മദ് സയീദിന്റെ ഭാഗത്ത് കശ്മീരിന്റെ പതാകയുമായിരുന്നു ഉണ്ടായിരുന്നത്. പതാക എന്നത് അഭിമാനത്തിന്റെയും, സന്തോഷത്തിന്റെയും ഭാഗമായതിനാല്‍ താനും പ്രൊഫൈല്‍ ചിത്രം മാറ്റുന്നു എന്നായിരുന്നു മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്. ദേശീയ പതാകയുമായി ചേര്‍ന്നിരിക്കുന്ന കശ്മീരിന്റെ പതാക ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണ്. ഈ ബന്ധം വേര്‍പ്പെടുത്തുന്നതിനായി ചിലര്‍ പതാക തട്ടിപ്പറിച്ചു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ പതാകയെ മോഷ്ടിക്കാം. എന്നാല്‍ ഇതിനെ ഞങ്ങളുടെ മനസില്‍ നിന്നും പിഴുതെറിയാന്‍ സാധിക്കില്ലെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇവര്‍ കണ്ടത് രാജ്യെങ്ങും ഇവര്‍ക്കെതിരെയുള്ള പ്രതിഷേധക്കടലായിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദമാകുകയാണ് മുഫ്തിയുടെ വാക്കുകള്‍. ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കൊടും ഭീകരന് കൊല്ലപ്പെട്ടതിനെ അപലപിച്ച് ഭീകരനെന്ന് ആരോപിച്ച് നിഗൂഢ സാഹചര്യത്തിലാണ് വെടിവെച്ച് കൊന്നതെന്നും, ഇത് സമാന കഥയുടെ ആവര്‍ത്തി മാത്രമാണെന്നുമാണ് കൊല്ലപ്പെട്ട ഭീകരനെ ന്യായീകരിച്ചുകൊണ്ട് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.’ഒരാളെ ഭീകരനെന്ന് ആരോപിച്ച് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. അയാളെ നിഗൂഢമായ സാഹചര്യത്തില്‍ വെടിവെച്ചിടുന്നു.
ഇതേ കഥ ആവര്‍ത്തിക്കുന്നു. സര്‍ക്കാരിന് ഉത്തരവാദിത്വമില്ല’ എന്നാണ് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ശനിയാഴ്ച തെക്കന്‍ കശ്മീരില്‍ നടന്ന റെയ്ഡിനിടെയാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടുവെന്ന് കശ്മീര്‍ പോലീസ് അറിയിച്ചിരുന്നു.
ബിജ്ബെഹറയിലെ ചെക്കി ഡൂഡൂ ഗ്രാമത്തില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്കര്‍-ഇ-തൊയ്ബയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭീകരന് ആയിരുന്നു കൊല്ലപ്പെട്ട സജ്ജാദ് തന്ത്രേ. സംശയാസ്പദമായി തോന്നിയ ഒളിസങ്കേതത്തിലേക്ക് സുരക്ഷാ സംഘം എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഭീകരനു വേണ്ടി വാദിച്ച മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ ട്വിറ്റിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യ ഇതില്‍ എന്ത് നിലാപടെടുക്കും എന്നാണ് ഇനി അറിയേണ്ടത്.