സാധാരണ മദ്യത്തിന് വിലകൂടുമ്പോള്‍ സര്‍ക്കാരിനെതിരെ മധ്യം കുടിക്കുന്നവരല്ലാതെ ആരും തന്നെ രംഗത്ത് വരാറില്ല. കാരമം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല കേരളത്തിലെ കുടംബങ്ങള്‍. അതിനാല്‍ തന്നെ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളോ പ്രതിഷേധമോ ഒന്നും പ്രത്യക്ഷത്തില്‍ അതിരു കടക്കാറില്ല. പകരം സര്‍ക്കാര്‍ ചെയ്തത് എന്ത് കൊണ്ടും നന്നായി എന്ന് പറയുന്ന സ്ത്രീകളെയാണ് നമ്മള് കണ്ടിട്ടുള്ളത്. എന്നാല്‍ ഈ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് ഇപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിരിക്കുന്നത് പിണറായി സര്‍ക്കാരിന്റെ പുതിയ നടപടിയിലാണ്. കുടിയന്മാര് വിഷയമിക്കേണ്ട കുടിക്കാത്തവര്‍ക്കും പണി യുണ്ട് എന്ന പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി. പാലിന് വില കൂട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. പാലിനൊപ്പം പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും. അഞ്ചുരൂപ മൂന്നു പൈസയാണ് വില വര്‍ദ്ധനയിലൂടെ കര്ഷകന് അധികമായി ലഭിക്കുക.
3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകര്ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. ഇളം നീല പായ്ക്കറ്റിലുള്ള 500 മില്ലി ലിറ്ററിന്റെ ടോണ്‍ഡ് പാലിന് 25രൂപയും കടുംനീല പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡിന് 26രൂപയുമാണ് പുതുക്കിയ നിരക്ക്. അതേ സമയം മറ്റെല്ലാ സാധനങ്ങള്‍ക്കുമൊപ്പം പാലിനും വിലകൂടുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ഇത് ബാധിക്കും. മൂന്നുവര്‍ഷംമുമ്പ് പാലിന് നാലുരൂപ കൂട്ടിയപ്പോള്‍ കൃഷിക്കാരന് മൂന്നേകാല്‍ രൂപയോളമാണ് കിട്ടിയത്. അതിനുശേഷം കാലിത്തീറ്റയ്ക്ക് 50 ശതമാനം വിലകൂടി. നവംബര്‍ ഒന്നിനുശേഷംമാത്രം 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സ് 140 രൂപയാണ് വര്‍ധിപ്പിച്ചത്. വൈക്കോലിന്റെ വിലയിലും വലിയ വര്‍ധനയാണുണ്ടായത്. പശുപരിപാലനം ഏറ്റവും ശ്രമകരമായ പ്രവൃത്തിയാണെങ്കിലും സാധാരണ തൊഴിലാളിക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മിനിമം വേതനംപോലും ക്ഷീരകര്ഷകന് കിട്ടാക്കനിയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, യാത്രച്ചെലവിലെ വര്‍ധന എന്നിവയെല്ലാം ക്ഷീരകര്‍ഷകനും അനുഭവിക്കുന്നുണ്ടെങ്കിലും വരുമാനം കുറയുകയാണ്.
സംസ്ഥാനതലത്തില്‍ മികച്ച ക്ഷീരകര്ഷകപുരസ്കാരം നേടിയവരില്‍ ചിലരടക്കം ആയിരക്കണക്കിന് കര്‍ഷകരാണ് നഷ്ടംകാരണം ഈ രംഗത്തുനിന്ന് വിട്ടുപോകുന്നത്. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ വലിയൊരു ഭാഗം കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കൊണ്ടുവരുന്നത്. സ്വകാര്യ ഏജന്‍സികള്‍ മാത്രമല്ല, മില്‍മയും ഇറക്കുമതിയില്‍ പിന്നിലല്ല. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന പ്രഖ്യാപനം നിരര്‍ഥകമാകുന്നത് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാത്തതിനാലാണ്. എന്നാല്‍, പശുക്കളെ പരിപാലിക്കുകയും പാല് സംഘങ്ങളിലെത്തിക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ചെലവിനനുസൃതമായ വിറ്റുവരവുണ്ടാക്കാന്‍ വിലവര്‍ധന അല്പമെങ്കിലും സഹായമാകുമെന്ന് പ്രതീക്ഷിക്കാം. പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ആറുരൂപവരെ കൂട്ടുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. 8.57 രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ആവശ്യപ്പെട്ടെന്നാണ് വിവരം. വര്‍ധിപ്പിക്കുന്നതിന്റെ 88 ശതമാനംവരെ കൃഷിക്കാര്‍ക്ക് നല്‍കുമെന്നാണ് മൃഗസംരക്ഷണവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. അരിയുടെ കാര്യത്തിലെന്നപോലെ, ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഘടകമാണ് പാല് എന്നിരിക്കെ പിണറായി വിജയന്റെ പരിഷ്കാരങ്ങള്‍ വഴി പ്രതിസന്ധിയിലായത് നിരവധി ജനങ്ങളാണ്.