കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് മിന്നും ജയം തന്നെ പക്ഷേ അതുകൊണ്ട് മോദിയുടെ ഗ്രാഫ് താഴോട്ടായോ?? ചിലര്‍ അത്തരത്തില്‍ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അതിനിടയിലാണ് എന്‍ഡിടിവി ലോകനീതി – സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ പൊതുജനാഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍ വന്‍ പ്രചരണമാണ് നടക്കുന്നതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായി തുടരുകയാണ് എന്ന് സര്‍വേ ഫലം. മെയ് 10 നും 19 നും ഇടയില്‍ രാജ്യത്തെ 19 സംസ്ഥാനങ്ങളിലായാണ് സര്‍വേ നടത്തിയതെന്ന് പ്രത്യേകം മനസിലാക്കണം.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മോദിയുടെ ജനപ്രീതിക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് സര്‍വേ ഫലം തെളിയിക്കുന്നുണ്ട്. അതോടൊപ്പം ബി ജെ പിയുടെ വോട്ടുവിഹിതത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത 43% പേര്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണം എന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് 40% പേര്‍ പറയുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 29 ശതമാനമാണ്. 2019 ല്‍ 37 ശതമാനമായിരുന്ന ബി ജെ പിയുടെ വോട്ടുവിഹിതം 39 ശതമാനത്തിലേക്ക് ഈ വര്‍ഷം വര്‍ധിച്ചു. കോണ്‍ഗ്രസിന്റേത് ഇത് 19% ല്‍ നിന്ന് 29% എത്തി.സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേരും ഇന്ന് തെരഞ്ഞെടുപ്പു നടന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പ്രധാന ചോയ്സ് നരേന്ദ്ര മോദിയാണെന്നാണ് അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ 27 ശതമാനം പേരാണ് അനുകൂലിക്കുന്നത്. അരവിന്ദ് കെജ്രിവാളിനും മമത ബാനര്‍ജിക്കും നാല് ശതമാനം പേരുടെ പിന്തുണയാണ് ലഭിക്കുന്നത്. അഖിലേഷ് യാദവ് (3%), നിതീഷ് കുമാര്‍ (1%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.അതേസമയം 2019 ലെ കണക്കുകളില്‍ നിന്ന് 2023 ലേക്ക് എത്തുമ്പോള്‍ മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2019 ല്‍ മോദിയുടെ ജനപ്രീതി 44 ശതമാനമാണെങ്കില്‍ 2023 ല്‍ ഇത് 43 ശതമാനം ആണ്. ഇതോടെയാണ് ചില പ്രചരണങ്ങള്‍ ആരംഭിച്ചത്. മോദിയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ വാക്ചാതുരിയാണ് എന്ന് 25% പേര്‍ അഭിപ്രായപ്പെട്ടു. വികസനത്തില്‍ ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് 20% പേരും കഠിനാധ്വാനി ആയതുകൊണ്ടാണ് പ്രധാനമന്ത്രിയെ ഇഷ്ടപ്പെട്ടതെന്ന് 13% പേരും അഭിപ്രായപ്പെടുന്നു. 71 മണ്ഡലങ്ങളിലായി 7202 പേരിലാണ് സര്‍വേ നടത്തിയത് എന്നതും ജനങ്ങള്‍ അറിയണം. പക്ഷേ ഇത്തരം വിവരങ്ങള്‍ മറച്ചുപിടിച്ചാണ് പലരും മോദി വിരുദ്ധ പ്രചരണം നടത്തുന്നതെന്ന് വ്യക്തം.