രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയൊക്കെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ പലരും ജനസേവനം എന്ന് പറയുമ്പോഴും അഴിമതിയും അവരുടെ കൂടെപിറപ്പാണ്. ഈയിടെയും നിരവധി നേതാക്കളാണ് അഴിമതി കാണിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍ ബിജെപി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിന് കാരണം ബിജെപിയില്‍ ആരും അഴിമതിക്കാരുണ്ടാകരുതെന്നാണ് മോദിയും അമിത്ഷായും ഒക്കെ പറഞ്ഞുവെക്കുന്നത്. ബിജെപി ജനങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം വെക്കേണ്ടത് എന്നാണ് ദേശീയ നേതാക്കള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം.
അതിന് മാതൃകയാക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെയാണ് എന്നാണ് അണികളും പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെത്തിയ മോദിയുടെ പ്രസംഗം ഇപ്പോള്‍ വൈറലാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാന വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഗുജറാത്തില്‍ മൂന്ന് പതിറ്റാണ്ടോളം അധികാരത്തിന് പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് എനിക്ക് പകരം മറ്റൊരാളെ കൊണ്ടു വരുമെന്ന് പറയുന്നു. നിങ്ങള്‍ ഒരു രാജകുടുംബത്തിന്റെ പാര്‍ട്ടിയാണ്, ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ്. കോണ്‍ഗ്രസ് ഒരു കാര്യം മനസ്സിലാക്കുക, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഞാനോ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലോ ബിജെപി സ്ഥാനാര്‍ത്ഥികളോ അല്ല. എന്റെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളും ഗുജറാത്തിലെ വോട്ടര്‍മാരുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 27 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധതയുണ്ടെന്ന് ചിലര്‍ കണ്ടെത്തി. എന്നാല്‍ ഗുജറാത്തിലെ വോട്ടര്‍മാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാഷ്ട്രീയ ആചാരങ്ങളെ മാറ്റിമറിച്ചു. ഗുജറാത്ത് വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഭരണപക്ഷത്തെ അനുകൂലിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്.
അവരുടെ ആ രാഷ്ട്രീയ ബന്ധം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ല’.’സുരേന്ദ്രനഗറിലേക്ക് നര്‍മദാ ജലം എത്തിക്കാന്‍ ശ്രമിച്ച ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിനെ കാണിച്ചു തരാന്‍ സാധിക്കുമോ അങ്ങനെയുള്ള കോണ്‍ഗ്രസിന് ഭരണം നല്‍കാന്‍ ഗുജറാത്തിലെ ജനങ്ങള്‍ സമ്മതിക്കുമോ ഗുജറാത്തിലെ ജനങ്ങളെ കോണ്‍ഗ്രസിനെ ശ്രദ്ധിക്കുന്ന പോലുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പോയി കോണ്‍ഗ്രസ് നേതാക്കള്‍ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുന്നു. ഗുജറാത്ത് മോഡലിനെക്കുറിച്ച് അവര്‍ മോശമായി സംസാരിക്കുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഗുജറാത്തിലെ ജനങ്ങളെപ്പറ്റി കോണ്‍ഗ്രസിന് അറിയില്ല. സുരേന്ദ്രനഗറിലെ പരുത്തി, നിലക്കടല കൃഷിയെക്കുറിച്ചും ജനങ്ങളുടെ ജീവിതത്തെപ്പറ്റിയും അധികാരത്തിനായി യാത്ര ചെയ്യുന്നവര്‍ക്ക് അറിയില്ലെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളായിരുന്നു ലഭിച്ചിരുന്നത്.
തീര്‍ന്നില്ല, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്തില്‍ ബിജെപി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും പ്രധാനമന്ത്രി വെല്ലുവിളിക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ടോളമായി ഗുജറാത്തിന്റെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യേണ്ടത് വികസനത്തെപ്പറ്റി ആയിരിക്കണം. പണ്ട് തനിക്കെതിരെ വിദ്വേഷ പ്രസംഗങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് തന്നെ പുറത്താക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും നരേന്ദ്രമോദി പറയുകയുണ്ടായി