കേരളത്തിലടക്കം മുസ്ലീം വിഭാഗങ്ങളില്‍ പലരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളെയും അദ്ദേഹത്തിന്റെ ഭരണത്തെ അംഗീകരിക്കരിക്കുന്നുണ്ട്. മുത്തലാഖ് നിരോധിച്ചതും യുണിഫോം സിവില്‍ കോര്‍ഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവും ബിജെപിയെ അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഒഴിവാക്കി നിര്‍ത്തുന്ന ഒരു കൂട്ടമാള്‍ക്കാരും നമ്മള്‍ക്കിടയലുണ്ട്. എന്നാല്‍ മുസ്ലീം ജനതയും ബിജെപിയെയും മോദിയെയും അംഗീകരിച്ചു തുടങ്ങിയിരിക്കുന്ന എന്ന റിപ്പോര്‍ട്ടുകള്‍ ന്യൂനപക്ഷ പ്രീണനം നടത്തി അധികാരത്തിനായി അടിപിടികൂടുന്നവര്‍ക്ക് അത്ര ദഹിക്കുന്ന കാര്യമല്ല. ഉത്തര്‍പ്രദേശ്, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. രാമക്ഷേത്രം നിര്‍മാണം അവിടെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നു.
അവിടെ നിന്നാണ് മോദി യോഗി വിളികള്‍ ഉയരുന്നത്. അതും മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ നിന്നും. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബിഎസ്പിയുടെ മായാവതിയുമൊക്കെ പല സമവാക്യങ്ങളും ഉണ്ടാക്കി വോട്ടുപിടിച്ചിരുന്ന കാലം അവസാനിച്ചെന്ന് പറയാം. യുപിയില്‍ മുസ്ലീം മേഖലകളില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ടിന് അടിസ്ഥാനവും. ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2017നെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ വോട്ടുകള്‍ പലമടങ്ങാണ് വര്‍ദ്ധിച്ചതെന്ന് പറയുന്നു. മാത്രമല്ല രണ്ടര ഇരട്ടി മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ ബിജെപി മത്സരിപ്പിച്ചതും.
പാര്‍ട്ടി 395 മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അതില്‍ 65 മുതല്‍ 70 വരെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബി.ജെ.പി രംഗത്തിറക്കിയ മൊത്തം സ്ഥാനാര്‍ഥികളില്‍ 17 ശതമാനം സ്ഥാനാര്‍ഥികളും വിജയിച്ചു.ഇത്തരത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിക്കാന്‍ കാരണം പ്രധാനമന്ത്രിയുടെ പല വികസന പദ്ധതികളും ഏകദേശം 4.30 കോടി മുസ്ലീം ജനസംഖ്യയ്ക്ക് പ്രയോജനപ്രദമായി എന്നതു കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം സൗജന്യ റേഷന്‍ പരമാവധി 2.61 കോടി മുസ്ലീം ജനസംഖ്യയില്‍ എത്തിയിരിക്കുന്നു. മുസ്ലീം കുടുംബങ്ങള്‍ക്ക് 18.5 ലക്ഷം വീടുകളുണ്ട്. 90 ലക്ഷം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. മുഖ്യമന്ത്രിയുടെ വിവാഹ പദ്ധതി ഏകദേശം 1.25 ലക്ഷത്തിലെത്തി. കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 22.30 ശതമാനവും മുസ്ലീം കുടുംബങ്ങളില്‍ എത്തിയിട്ടുണ്ട്.
ഇതുകൂടാതെ മറ്റു പല പദ്ധതികളും ഇവരില്‍ ലഎത്തിയിട്ടുണ്ട്.വാരണാസിയില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ ബിജെപിക്ക് മുസ്ലീങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പിന്തുണ ലഭിച്ചു. ന്യൂനപക്ഷ മോര്‍ച്ചയും മഹിളാ മോര്‍ച്ചയും വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള പ്രചരണം ഓരോ സംസ്ഥാനങ്ങളിലും നടന്നിരുന്നു. വാഗ്ദാനങ്ങളിലല്ല പ്രവര്‍ത്തനങ്ങളിലാണ് കാര്യമെന്നും ഇതോടെ വ്യക്തമാവുകയാണ്.മുസ്ലീം സമൂഹത്തിന് ബിജെപിയോടുള്ള വിശ്വാസം വര്‍ധിച്ചതായും ബിജെപി ന്യൂനപക്ഷ മോര്‍ച്ച വാരണാസി ജനറല്‍ സെക്രട്ടറി ഹാജി ഹമീദുല്‍ ഹസനും പറയുന്നു. ലോകം തന്നെ ആരാധനയോടെ നോക്കികാണുന്ന നരേന്ദ്രമോദി എന്ന നേതാവിന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിനെ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ തന്നയെന്നത് വ്യക്തം.