എന്ത് ഡോക്യുമെന്ററി!! ഇത്തവണയും മോദിക്ക് റെക്കോര്‍ഡ് വിജയം!! ഇതാണ് ജനപ്രിയ നേതാവ്!! സര്‍വേ ഇങ്ങനെ!!

Breaking News National

വിവാദങ്ങളൊന്നും നരേന്ദ്ര മോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും ബാധിച്ചിട്ടില്ലെന്ന് ഉറപ്പ്. ഇത്തവണയും വന്‍ നേട്ടം എന്‍ഡിഎയ്ക്ക് ഉറപ്പാണെന്ന സൂചന നല്‍കി ഇന്ത്യാ ടുഡേ-സി വോട്ടര്‍ സര്‍വേ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. കടുത്ത തൊഴിലില്ലായ്മയും, വിലക്കയറ്റവും നിലനില്‍ക്കുന്നതിനിടയിലാണ് ഈ ജനപ്രീതി. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 284 സീറ്റ് നേടും.

കേവല ഭൂരിപക്ഷത്തിന് മുകളിലാണിത്. അതേസമയം കോണ്‍ഗ്രസിനും നേട്ടമുണ്ട്. കോണ്‍ഗ്രസ് 191 സീറ്റ് വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ഇത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് സര്‍വേ പറയുന്നു. 72 ശതമാനം ആളുകളും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മോദിയുടെ ജനപ്രീതി കൂടിയുംക കുറഞ്ഞും ഇരിക്കുകയാണ്. 2021 ഓഗസ്റ്റില്‍ അത് 54 ശതമാനത്തിലെത്തിയിരുന്നു. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ജനവിരുദ്ധ വികാരത്തെ മറികടന്നു എന്നാണ് പ്രകടനം നോക്കുമ്പോള്‍ വ്യക്തമാകുന്നത്.

വിലക്കയറ്റം, കൊവിഡ്, ചൈനീസ് ഭീഷണി, എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ ഇതിനെയെല്ലാം എന്‍ഡിഎ മറികടന്നിരിക്കുകയാണ്. ഒന്‍പത് വര്‍ഷത്തോളം എന്‍ഡിഎ അധികാരത്തിരിക്കുന്നുണ്ട്. എന്നിട്ടും സര്‍വേയുടെ ഭാഗമായ 67 ശതമാനം ആളുകളും സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് പതിനൊന്ന് ശതമാനമാണ് ജനപ്രീതി വര്‍ധിച്ചത്. അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ള ശതമാനവും വളരെ കുറഞ്ഞിരിക്കുകയാണ്. 18 ശതമാനത്തിലേക്ക് അത് താഴ്ന്നത്. 20 ശതമാനം ആളുകള്‍ എന്‍ഡിഎയുടെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നത് കൊവിഡ് കൈകാര്യം ചെയ്ത രീതിയാണ്. 14 ശതമാനം പേര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് അഭിപ്രായപ്പെടുന്നത്.

12 ശതമാനം പേര്‍ രാമക്ഷേത്രം നിര്‍മിച്ചതാണെന്ന് പറയുന്നു. എന്‍ഡിഎയുടെ ഏറ്റവും വലിയ പരാജയമായി ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത് വിലക്കയറ്റമാണ്. അതിനെ തടയാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. 17 ശതമാനം വിശ്വസിക്കുന്നത് തൊഴിലില്ലായ്മയെ നിയന്ത്രിക്കാനായില്ലെന്നാണ്. എട്ട് ശതമാനം പേര്‍ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ പരാജയമായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം സര്‍ക്കാരിനോട് അതൃപ്തിയുള്ളവരുടെ ശതമാനം കുറയ്ക്കാന്‍ സാധിച്ചത് അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഗുണകരമായ സൂചികയാണ്. അതേസമയം വിചാരിച്ചാല്‍ കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.