ഷാരൂഖ് ഖാനെ വീട്ടില്‍ ചെന്ന് വെടിവെച്ച് കൊല്ലണമെന്ന് മുസ്ലീം പുരോഹിതന്‍ . പത്താന്‍ എന്ന ചിത്രത്തിനെതിരെ ഇന്ത്യയൊട്ടാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിനിമയ്ക്കെതിരെ പ്രതിഷേധിക്കണമെങ്കില്‍ ബോളിവുഡ് മെഗാസ്റ്റാറിന്റെ വീട്ടില്‍ ചെന്ന് വെടിവെച്ച് കൊല്ലണമെന്ന റാസ അക്കാദമിയിലെ പുരോഹിതന്‍ ഖലീല്‍-ഉര്‍-റഹ്‌മാന്റെ പ്രസ്താവന. സിനിമയ്ക്ക് മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും , ഷാരൂഖ് മുസ്ലീമല്ലെന്നുംഖലീല്‍-ഉര്‍-റഹ്‌മാന്‍ പറഞ്ഞു. പത്താനെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ മുസ്ലീങ്ങളെയും, പ്രവാചകന്‍ മുഹമ്മദ് നബിയേയും ആക്ഷേപിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല .അതുകൊണ്ടാണ് ഷാരൂഖിനെ വീട്ടില്‍ ചെന്ന് വധിക്കാന്‍ പറയുന്നതെന്നും റഹ്‌മാന്‍ പറഞ്ഞു.
ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്നവരാണെങ്കില്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ ചെന്ന് കൊല്ലണമെന്നും റഹ്‌മാന്‍ പറഞ്ഞു. ”നിങ്ങള്‍ ഷാരൂഖ് ഖാനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക, എന്നാല്‍ നിങ്ങള്‍ നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ വാക്കുകള്‍ പറഞ്ഞാല്‍, ഞങ്ങള്‍ അത് സഹിക്കില്ല. ”ഇതിനെല്ലാം ഉത്തരവാദി മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയാണ്, അവളെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍, ഇത്തരമൊരു സംഘര്‍ഷാന്തരീക്ഷം ഉണ്ടാകില്ലായിരുന്നു,പ്രവാചകനെതിരെ ആക്ഷേപകരമായ വാക്കുകള്‍ പറയുന്ന എല്ലാവരേയും മക്കോക്ക നിയമപ്രകാരം കേസെടുക്കണം ‘ പുരോഹിതന്‍ ആവശ്യപ്പെട്ടു.
ഷാരൂഖ് ഖാന്‍ ദീപിക പാദുകോണ്‍ ചിത്രം പഠാന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലപാടില്‍ ഹിന്ദു സംഘടനകള്‍ മാറ്റം വരുത്തിയിരുന്നു. സിനിമയുടെ പ്രദര്‍ശനം ഗുജറാത്തില്‍ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു. പ്രതിഷേധത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഗുജറാത്തില്‍ ഇനി സിനിമയെ എതിര്‍ക്കില്ല. അശോക് റാവലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിമര്‍ശനം. പാട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ‘പഠാനെ’ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
എന്നാല്‍ ഇപ്പോള്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹിന്ദു സംഘടനകള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ബോളിവുഡിലെ രാജാവിന്റെ തിരിച്ചുവരവ് ചിത്രമെന്ന് പറയപ്പെടുന്ന ‘പഠാന്‍’ ബുധനാഴ്ച തിയേറ്ററുകളിലെത്തിയപ്പോള്‍ ആവേശവും വര്‍ദ്ധിച്ചിരുന്നു. വമ്പന്‍ തിരിച്ചുവരവാണ് കിംഗ് ഖാന്‍ നടത്തിയതെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പറയുന്നതും. ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ദീപിക ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തില്‍ ‘കാവി’ നിറമുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.