നരേന്ദ്ര മോദി സര്‍ക്കാര്‍ തന്റെ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ , അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രകടനത്തെക്കുറിച്ച് അവകാശവാദങ്ങളും പ്രതിവാദ അവകാശവാദങ്ങളും ഉണ്ട്. ഈ കാലയളവില്‍ ഇന്ത്യ വികസനത്തിന്റെ എല്ലാ മേഖലകളിലും വലിയ കുതിച്ചുചാട്ടം നടത്തിയതില്‍ മോദി ആരാധകര്‍ വളരെ സന്തുഷ്ടരാണ്. തലയെടുപ്പോടെ നില്‍ക്കുന്ന മോദിയെ ലോകനേതാക്കള്‍ വരെ അഭിമാനത്തോടെ നോക്കുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്. മോദി ആരാധകര്‍ അദ്ദേഹത്തെ കാണുമ്പോള്‍ ജയ് മോദിജി എന്ന് വിളിച്ച് അദ്ദേഹത്തെ അനുഗമിക്കുന്നതും പതിവു കാഴ്ചയാണ്. ഗുജറാത്തില്‍ മാസ് റോഡ് ഷോയുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരാധകര്‍ വളഞ്ഞിരിക്കുകയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നരോദ ഗാമില്‍ നിന്നും ഗാന്ധി നഗര്‍ സൗത്ത് വരെ 16 മണ്ഡലങ്ങളിലൂടെ 50 കിലോമീറ്റര്‍ ആയിരുന്നു മോദിയുടെ റോഡ് ഷോ.സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കെയാണ് മാസ് റോഡ് ഷോ പ്രധാനമന്ത്രി നടത്തിയത്. അദ്ദേഹം കടന്നുപോയ വഴികളിലെല്ലാം ആയിരങ്ങളാണ് കാത്ത് നിന്നത്. 2002 ല്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തീവെപ്പിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് നരോദ ഗാം. ഇവിടെ നിന്നാണ് പ്രധാനമന്ത്രി യാത്ര തുടങ്ങിയതെന്നതും ബിജെപി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി.അമരൈവാദി, മണിനഗര്‍, ബാപ്പുനഗര്‍, വിജാല്‍പൂര്‍, ഘട്ട്ലോദിയ, നാരാണ്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. 3.5 മണിക്കൂറോളം യാത്രയ്ക്ക് എടുത്തു. തുറന്ന എസ് യുവിയിലായിരുന്നു പ്രധാനമന്ത്രി സഞ്ചരിച്ചത്. ഓരോ പോയിന്റിലും പുഷ്പവൃഷ്ടിയോടെയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. മോദി മോദി വിളികളാലും വന്ദേമാതരം മുഴക്കിയും ഇനി ഒരു മാറ്റം അസാദ്ധ്യമെന്ന് ഉറക്കെ പറയുകയായിരുന്നു ഗുജറാത്ത്.35 ഓളം ഇടങ്ങളിലായിരുന്നു റോഡ് ഷോയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്രയും ദൂരം ഒറ്റയടിക്ക് മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവും റോഡ് ഷോ നടത്തിയിട്ടില്ലെന്ന് ബിജെപി അവകാശപ്പെട്ടു.ഗുജറാത്തിലെ പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ ഇരുപതോളം റാലികള്‍ സംസ്ഥാനത്ത് ഇതിനോടകം നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ട പ്രചാരണം അവസാനിക്കുന്നതിനിപ്പുറം ഏഴ് റാലികള്‍ കൂടി നടക്കാനിരിക്കുകയാണ്. അതേ കഴിഞ്ഞ ദിവസം പ്രചാരണ്തതിനിടെ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ രാവണ്‍ പ്രയോഗത്തിന് മോദി തക്കതായ മറുപടി നല്‍കിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മറന്നാണ് തിരഞ്ഞെടുപ്പ് കാമ്പയിന് രംഗത്ത് ഇറങ്ങുന്നത്. നിങ്ങള്‍ക്ക് എത്ര രൂപങ്ങളുണ്ട്. മോദിക്ക് രാവണനെ പോലെ 100 തലകളുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. ഖര്‍ഗയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ രാമഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ല. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോണ്‍ഗ്രസിന് അറിയില്ല എന്നായിരുന്നു മോദി മറുപടി നല്‍കിയത്.
