ബിഗ് ഇംപാക്ട്, യോഗിയെ അപമാനിച്ചവര്‍ക്ക് എതിരെ യുപി പൊലീസ്

National

ലക്‌നൗ: തിരുവനന്തപുരത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന തരത്തില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക് എതിരെ നടപടിയുമായി യുപി പൊലീസ്. ന്യൂസ് ഇന്ത്യ മലയാളം ഒക്ടോബര്‍ 26ന് പുറത്തുവിട്ട വാര്‍ത്തയെ തൂടര്‍ന്നാണ് നടപടി. ദേശീയ മാദ്ധ്യമങ്ങളിലുള്‍പ്പെടെ ഈ വാര്‍ത്ത ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് യുപി പൊലീസിന്റെ സൈബര്‍ വിംഗാണ് ഇതിലെ പ്രതികളെ തിരിച്ചറിഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗം ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഈ പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

‘യോഗിയെ തല്ലിയവര്‍ക്ക്’ പൂട്ടുവീഴും !

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി കെട്ടി വലിച്ചു കൊണ്ട് ക്യാമ്പസ് ഫ്രണ്ട് നടത്തിയ പ്രതിഷേധത്തില്‍ യോഗിയെ പോലെ വസ്ത്രം ധരിച്ച് അദ്ദേഹത്തിന്റെ മുഖം മൂടി ധരിച്ച ഒരാളെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടി ഒരു കയറുകൊണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് വലിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. മര്‍ദ്ദിക്കുന്നത് അദ്ദേഹത്തിന്റെ കരണത്തടിച്ചു കൊണ്ടാണ്. വര്‍ഗീയത തുലയട്ടെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നിങ്ങനെ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. ദി ബൈറ്റ് എന്ന ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവെച്ച ഈ വിഡിയോ രണ്ടു ലക്ഷത്തി 23000 പേരാണ് 11 മിനിറ്റുള്ളില്‍ കണ്ടത്.

1 thought on “ബിഗ് ഇംപാക്ട്, യോഗിയെ അപമാനിച്ചവര്‍ക്ക് എതിരെ യുപി പൊലീസ്

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.