പോപ്പുലര്‍ ഫ്രണ്ടിന്റെ അവസാനത്തെ ആണിയും അടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കന്ന കേന്ദ്ര ഏജന്‍സികള്‍ രണ്ടും കല്‍പ്പിറങ്ങിത്തിരിച്ചപ്പോള്‍ പ്രമുഖ നേതാവിന് പിടി വീണു. ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എന്‍ഐഎ റെയ്ഡില്‍ ഒരാള്‍ കസ്റ്റഡിയിലായിരിക്കുകയാണ്. എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി മുബാറക്കിനെ കസ്റ്റഡിയിലെടുത്ത.് ഇയാളെ കൊച്ചി എന്‍ ഐ എ ഓഫീസിലെത്തിച്ചു എന്നാണ് വിവരം. തുടപര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും. എറണാകുളത്ത് പി എഫ് ഐ ആയുധ പരിശീലകരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയി നേഴ്സ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് .എറണാകുളം റൂറല്‍ മേഖലയില്‍ 11 കേന്ദ്രങ്ങളിലും, നഗരത്തില്‍ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്.സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.
അതേസമയം റെയ്ഡ് വിവരം ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളപോലീസില്‍ നിന്നാണ് റെയ്ഡ് വിവരം ചോര്‍ന്നതെന്നാണ് സൂചനകള്‍ ഇതിനിടെ പുറത്തുവരികയാണ്. ഇതില്‍ കേന്ദ്രം പിടിമുറുക്കുമെന്നുറപ്പാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും നേതാക്കള്‍ രഹസ്യമായി കലാപത്തിന് കോപ്പു കൂട്ടുന്നു എന്ന് വിവരങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന് എന്‍ ഐ എ സംഘടനയെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പുതിയ രഹസ്യസംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശ്രമിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയും വാങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവും തെളിവുകള്‍ പരിശോധിച്ചു.രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തേും സുരക്ഷയേയും സാമുദായിക സൗഹാര്‍ദത്തേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. പിഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്‌ഐക്ക് നിരോധിത സംഘടനയായ ജമാത്ത്- ഉല്‍- മുജാഹിദീന്‍ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്‌ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയതോടെ എന്‍ ഐ എ കളത്തിലിറങ്ങി റെയ്ഡ് നടത്തിയത്.