വ്രതമെടുത്ത് മാലയിട്ട് ശബരിമലയിലേക്ക് പോകുന്നവരെ കാണുമ്പോള്‍ മതമൗലികവാദികള്‍ക്ക് ഹാലിളകുകയാണ്. ഹൈദരാബാദില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത മാലിയിട്ട വിദ്യാര്‍ത്ഥിയോട് മതമൗലികവാദികള്‍ ചെയ്ത ക്രൂരതയാണ്. ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഹൈദരാബാദിലെ മാലക്പേട്ടിലെ മോഹുന്സ് ഗ്രാമ്മര്‍ സ്കൂളിലാണ് സംഭവം നടന്നത്.
മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചത്. മാലയിട്ട് കുറുപ്പണിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ മതമൗലികവാദികള്‍ക്ക് ഹാലിളകുകയായിരുന്നു. പിന്നാലെ വമ്പന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സ്കൂളിന്റെ നീക്കത്തിനെതിരെ അഖില ഭാരത ദീക്ഷാ പ്രചാരക് സമിതിയുടെ ദേശീയ പ്രചാരക് കാര്യദര്‍ശി പ്രേം ഗാന്ധി ശക്തമായി അപലപിച്ചു. ആരെങ്കിലും തടയാന്‍ വന്നാല്‍ തങ്ങള്‍ പ്രതിഷേധിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ക്രിസ്ത്യന്‍ മിഷണറികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളും മറ്റ് സ്കൂളുകളും സ്വേച്ഛാധിപത്യത്തോടെയാണ് പെരുമാറുന്നത്. കുട്ടികളെ വ്രതമെടുക്കുന്നതില്‍ നിന്നും മാലയിടുന്നതില് നിന്നും തടയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ന് 1000 അയ്യപ്പ ഭക്തരുമായി സ്കൂളിന് മുന്നില്‍ പ്രകടനം നടത്തിയെന്നും പിന്നാലെ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയെന്നും പ്രേം ഗാന്ധി വ്യക്തമാക്കി.ഇത്തരം പ്രവൃത്തികള്‍ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്.
ഇതിനെതിരെ നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത് സംഭവിച്ചത് എന്നാണ് ചന്ദര്‍ ഘാട്ട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വൈ പ്രകാശ് റെഡ്ഡി പറഞ്ഞത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്കൂളില്‍ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.