മംഗളൂരുവിലും മൈസൂരുവിലും വ്യാപക റെയ്ഡ് ; പ്രതി ICU വില്‍ ; പൂട്ടികെട്ടാന്‍ ബിജെപി സര്‍ക്കാര്‍

National

ബിജെപി സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ചാണ്. സഫോടനം കലാപങ്ങളും നടത്തി രാജ്യത്തെ രണ്ടാക്കമാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ അതിവേഗമാണ് ഓരോ നടപടികളും കൈകൊള്ളുന്നത്. മംഗളൂരുവില്‍ സ്‌ഫോടനം നടന്നിനു പിന്നാലെ തന്നെ ഊര്‍ജിത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം , മംഗളൂരു ഓട്ടോ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പോലീസിന്റെ പരിശോധന നടക്കുകയാണ്. സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും ഇതേ സമയം റെയ്ഡ് നടക്കുന്നുണ്ട്. കര്‍ണാടക ആഭ്യന്തരമന്ത്രിയും ഡിജിപിയും മംഗളൂരുവില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ അന്വേഷണ ഏജന്‍സിയും കേസില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നുണ്ട്. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ റെയ്ഡ്. വൈകാതെ തന്നെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. സ്ഫോടനം സംഭവിച്ച ആദ്യ ദിനം തന്നെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. മംഗളൂരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രതയാണ് തുടരുന്നത്. തന്ത്രപ്രധാനമായ നഗരങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി ഷാരിക്ക് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

പ്രതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ പുരുഷോത്തമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പോലീസ് അറിയിച്ചു. അതേ സമയം മംഗളൂരു സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, തീവ്രവാദ വിരുദ്ധ വിഭാഗം, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതി മുഹമ്മദ് ഷാരിഖിനു ആലുവയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിശദമായ അന്വേഷണം.

ഷാരിഖിനു പ്രാദേശിക സഹായം ലഭിച്ചുവെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ അഞ്ചു ദിവസമാണ് ഷാരിഖ് ആലുവയിലെ ലോഡ്ജില്‍ താമസിച്ചത്. സെപ്തംബര്‍ 13 മുതല്‍ 18 വരെയാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ വ്യാജ പേരിലാണ് ഇയാള്‍ താമസിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.