ഇന്ത്യ എല്ലാ വിഭാഗത്തിലുള്ളവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്ന രാജ്യമാണ്. അത് ഏത് മതമായാലും ഏത് ലിംഗത്തില്‍പ്പെട്ടവരായാലും ഏത് തൊഴില്‍ ചെയ്യുന്നവരായാലും എല്ലാവരും ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച തൊഴിലാളികളും അവരുടെ കുടുംബങ്ങളും കര്‍ത്തവ്യപാതയിലെ മെയിന്റനെന്‍സ് തൊഴിലാളികളും പ്രത്യേക ക്ഷണിതാക്കളാകുമെന്നും പരേഡില്‍ പ്രധാനവേദിക്ക് മുന്നില്‍ തന്നെയായിരിക്കും ഇവര്‍ ഇരിക്കുകയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ റിപ്പബ്ലിക്ക് ദിന പരിപാടികളിലും സാധാരണക്കാരുടെ പങ്കാളിത്തമാണ് ഈ വര്‍ഷത്തെ പ്രധാന തീം.
ജനാധിപത്യത്തിന്റെ പൂര്‍ണ അര്‍ത്ഥത്തിലുള്ള റിപബ്ലിക്ക് ദിനം ഇത്തവണ ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും സാധാരണ ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. പ്രത്യേക ക്ഷണിതാക്കളായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ ദിന പരേഡിന്റെ കാഴ്ച്ചക്കാരായി ആദ്യ നിരയില്‍ റിക്ഷാ ഡ്രൈവര്‍മാരും, പച്ചക്കറി വില്‍പ്പനക്കാരുമെല്ലാം ഇടംപിടിക്കും. റിപബ്ലിക്ക് ദിന ആഘോഷം സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്ന കാര്യമാണിതെന്ന് കേന്ദ്രം വിശദീകരിക്കുന്നു. കര്‍തവ്യപഥിലെ മെയിന്റനന്‍സ് ജീവനക്കാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പരേഡിന്റെ തീം തന്നെ സാധാരണ ജനങ്ങളുടെ പങ്കാളിത്തമാണ്. ഈജിപ്ത് പ്രസിഡന്റ് ആബ്ദേല്‍ ഫത്താ അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ഈജിപ്തില്‍ നിന്നുള്ള 120 അംഗ അകമ്പടി സംഘം പരേഡില്‍ പങ്കെടുക്കും.
പുതുക്കിയ സെന്‍ട്രല്‍ വിസ്റ്റയുടെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യത്തെ റിപബ്ലിക്ക് ദിന ആഘോഷമാണ് ഇത്തവണ നടക്കുന്നത്.
രാജ്പഥിന്റെ പേര് കര്‍തവ്യപഥ് എന്നാക്കിയ ശേഷം നടക്കുന്ന ആദ്യത്തെ റിപബ്ലിക്ക് ദിന പരേഡാണിത്. അതേസമയം പരേഡ് കാണുന്നതിനുള്ള ആളുകളുടെ എണ്ണം 45000 ആയി കുറച്ചിട്ടുണ്ട്. ആദിവാസി കാര്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫ്ളൈപാസ്റ്റില്‍ 18 ഹെലികോപ്ടറുകള്‍, എട്ട് ട്രാന്‍സ്പോര്‍ട്ടര്‍ വിമാനങ്ങള്‍, 23 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ഇടംപിടിക്കും.
കര്‍ത്തവ്യ പാതയിലെ പരേഡിനുള്ള സീറ്റുകളുടെ എണ്ണം 45,000 ആയി കുറച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 32,000 സീറ്റുകളും ബീറ്റിംഗ് റിട്രീറ്റ് ഇവന്റിനുള്ള മൊത്തം സീറ്റുകളുടെ 10 ശതമാനവും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനായി ലഭ്യമാകും. ഇത്തവണ ചിട്ടയായ രീതിയിലാണ് ടാബ്ലോ തിരഞ്ഞെടുത്തത് എന്നും ആസൂത്രണ ഘട്ടത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടെന്നുമാണ് മന്ത്രാലയം പറഞ്ഞത്. ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വ്വില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ഭക്ഷ്യവസ്തുക്കളും പ്രദര്‍ശിപ്പിക്കും എന്നും പ്രതിരോധ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.