രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇനി രണ്ടാമതൊമന്ന് ആലോചിക്കേണ്ട കാര്യമില്ല. മോദി സര്‍ക്കാര്‍ യുവാക്കളുടെ ഹരമാകുകയാണ്. രാജ്യത്തെ യുവാക്കള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരം കാണാന്‍ മോദി സര്‍ക്കാറിനാണ് കഴിഞ്ഞത്. യുവാക്കള്‍ ഇന്ന് ഒരേ സ്വരത്തില്‍ പറയുന്നത് ഇതാണ്. പല സംസ്ഥാനങ്ങളിലും അധികാരത്തിലേറിയ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ധാനം നല്‍കിയിരുന്നെങ്കിലും പിന്നീട് യുവാക്കളെ കയ്യൊഴിയുന്നതാണ് കണ്ടിട്ടുള്ളത്. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി പദ്ധതികളാണ് യോഗി ആരംഭിച്ചത്. ഇതൊക്കെ കണ്ട് നോക്കിയിരിക്കാനേ കേരളം പോലൊരു സംസ്ഥാനത്തിന് കഴിഞ്ഞുള്ളൂ. രാജ്യത്താകമാനം യുവാക്കളെ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ റോസ്ഗാര്‍ മേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ കണ്ണ് തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് റോസ്‌കാര്‍ മേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നത്.
ഇത് പ്രകാരം 75000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മോദി തൊഴില്‍ നല്‍കിയത്. മേളയുടെ ഭാഗമായി 50 മന്ത്രിമാര്‍ രാജ്യത്തുടനീളമുള്ള വിവിധ ഭാഗങ്ങളിലായി 20000 ത്തോളം പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറിയിരുന്നു. എന്നാല്‍ അവിടെ തീരുന്നില്ല, ഒട്ടും സമയം കളയാതെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ വീണ്ടും രണ്ടാം ഘട്ടത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നല്‍കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിതെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഇത് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നും 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്. കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും തസ്തികകളിലെ ഒഴിവുകള്‍ വിലയിരുത്തിയ ശേഷമാണ് ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പരിപാടിയില്ല. കൂടാതെ, പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി നിയമന ഉത്തരവുകള്‍ വിതരണം ചെയ്യുന്ന പരിപാടി ഇന്ത്യയിലെ 45 സ്ഥലങ്ങളില്‍ നടക്കും. ഇതോടെ മോദി സര്‍ക്കാറിന് നിറഞ്ഞ കയ്യടികളാണ്. കേന്ദ്രസര്‍ക്കാറിന്റെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെയും വ്യാപക പ്രതിഷേധം അഴിച്ചുവിട്ടവര്‍ക്കും ഇന്ന് മിണ്ടാട്ടമില്ല. കാരണം യുവാക്കള്‍ അഗ്നിപഥ് പദ്ധതി ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ ഒന്നു വ്യക്തം, യുവാക്കള്‍ ബിജെപിയില്‍ വിശ്വസമര്‍പ്പിക്കുകയാണ്.