എന്തുകൊണ്ട് RSS നെതിരെ നടപടി ഇല്ല എന്ന് ചോദിക്കുന്നവര്‍ക്ക് കിടിലം മറുപടിയുമായി സംഘ് ; RSS നേതാവിന്റെ ഔദ്യോഗിക മറുപടി ഇങ്ങനെ

Breaking News National

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലും കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ അപ്രതീക്ഷ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുക്കുകയും പിഎഫ്‌ഐ നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പിഎഫ്‌ഐ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. പൊതുമുതലിനും സ്വകാര്യ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വരെ ആക്രമണങ്ങള്‍ നടന്നു. അന്‍പത്തിനാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 120ലധികം പേരെയാണ് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും പിഎഫ്‌ഐയെ അനുകൂലിച്ചും ആര്‍എസ്എസിനെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടും പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടി ആര്‍എസ്എസ് തന്നെ നല്‍കിയിരിക്കുകയാണ്. എന്‍ഐഎയും ഇഡിയും പിഎഫ്‌ഐ ഓഫീസുകളിലും നേതാക്കന്മാരുടെ വീട്ടിലും നടത്തിയ റെയ്ഡിന് പിന്നാലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ അവര്‍ രാജ്യത്തെ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നത് വ്യക്തമാക്കുകയാണെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.

പിഎഫ്‌ഐയുടെ നിരോധനം എന്ന അഭിപ്രായം ഉയരുമ്പോള്‍ എന്തു കൊണ്ട് ആര്‍എസ്എസിനെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ചോദ്യമുയരാറുണ്ട്. ഇതിന് മറുപടിയായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ വ്യക്തമായ മറുപടിയാണ് റിപ്പബ്ലിക്ക് ടിവി അവതരാകന് നല്‍കിയത്. പല സര്‍ക്കാരുകളും മുമ്പ് ആര്‍എസ്എസിന് എതിരെ നിരോധനം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് ഒരിക്കലും ലഹള ഉണ്ടാക്കിയിട്ടില്ല. 1948, 75, 92 എന്നീ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് എതിരെ ഉണ്ടായ കുറ്റാരോപണങ്ങള്‍ക്കെതിരെ സമാധാനപരവും ഭരണഘടനാപരവുമായാണ് ചെറുതു നിന്നത്.

മറ്റൊരു പ്രധാനകാര്യം രാഷ്ട്രീയ സംഘടനകളല്ല പിഎഫ്‌ഐ പോലുള്ള സംഘടനകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. അത് ഇന്ത്യന്‍ സര്‍ക്കാരാണ് ശേഖരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന സംഘടനകളുടെ ക്രിമിനില്‍ നടപടികളില്‍ എല്ലാ തെളിവുകളും സര്‍ക്കാരാണ് കണ്ടെത്തുന്നതെന്ന് മറക്കരുതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അതേസമയം ബിജെപി നേതാവ് സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടത് വര്‍ഷങ്ങളായി പിഎഫ്‌ഐ എന്ന സംഘടന രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ്. സിമി നിരോധിച്ചതിന് ശേഷം അതിലെ പല അംഗങ്ങളും പിഎഫ്‌ഐയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒപ്പം ഇത്തരത്തിലൊരു വമ്പന്‍ റെയ്ഡ് നടത്തി രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച ആളുകളെ പിടികൂടുന്നതില്‍ എല്ലാ നടപടികളും സ്വീകരിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇഡിയും നടത്തിയ തെരച്ചിലില്‍ നൂറ്റിയാറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. മുന്നൂറോളം എന്‍ഐഎ ഓഫീസര്‍മാരാണ് രാജ്യത്താകമാനം എണ്‍പത് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിന്റെ ഭാഗമായത്. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.