കണ്ണ് തള്ളും പ്രഖ്യാപനവുമായി സൗദി അറേബ്യ ; സല്‍മാന്റെ നീക്കം കണ്ട് അമ്പരപ്പില്‍ മതമൗലികവാദികള്‍

National

സൗദി അറേബ്യയുടെ മാറ്റം കണ്ട് തള്ളിയിരിക്കുന്ന മതമൗലികവാദികള്‍ക്ക് എട്ടിന്റെ പണിയുമായാണ് വീണ്ടും സല്‍മാന്‍ രാജ്കുമാരന്‍ എത്തിയിരിക്കുന്നത്. സൗദിയുടെ ഈ മാറ്റവും നിലപാടുകളും എന്തിനാണെന്ന ഭയപ്പാടില്‍ മതമൗലികവാദികള്‍ പരിഭ്രാന്തിയിലാണ്. നേരത്തെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സ്വദേശിവല്‍ക്കരണം നടത്തിയും എന്നാല്‍ പ്രവാസികളെ കൈവിടാതെയുള്ള സല്‍മാന്റെ ഉറച്ച തീരുമാനങ്ങള്‍ ഏവര്‍ക്കും ഞെട്ടലുളവാക്കിയിരുന്നെങ്കിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതള്‍ ഊഷ്മളമാക്കിയ സൗദിയുടെ നീക്കമായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയത്. വാണിജ്യ വ്യാപാര കരാറുഖല്‍ മാത്രമല്ല, മോദിയുടെ സ്വന്തം യോഗയെ സല്‍മാന്‍ സ്വീകരിച്ചതും ഹൈന്ദവ വിശ്വാസങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചതുമെല്ലാം മതമൗലികവാദികളെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും അവസാനിക്കുന്നതല്ല, സല്‍മാന്റെ പുതിയ നടപടികള്‍.

സൗദിയിപ്പോള്‍ അട്ടിമറി വിജയത്തിന്റെ ആഹ്‌ളാദ തിമിര്‍പ്പിലാണ്. വമ്പന്‍മാരായ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍. പൊരുതി നേടിയ വിജയത്തില്‍ അങ്ങേയറ്റം സന്തോഷത്തിലാണ് താരങ്ങളും. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അര്‍ജന്റീനയെ തകര്‍ത്തത് സൗദിയിലെങ്ങും വലിയ ആഘോഷങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ രാജകുടുംബം ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ പൊതു, സ്വകാര്യ ജീവനക്കാര്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചതായി സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും അടഞ്ഞുകിടക്കും. ഗള്‍ഫ് രാജ്യങ്ങളിലെ അവസാന പരീക്ഷകള്‍ നടക്കാനിരിക്കെയാണ് ഈ പൊതു അവധി പ്രഖ്യാപനം.

ഇതോടെ പരീക്ഷികള്‍ മാറ്റിവെക്കേണ്ടി വരുമെങ്കിലും ടീമിന്റെ വിജയം ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധികൃതര്‍ അവസരം ഒരുക്കുകയായിരുന്നു. എന്നാല്‍ ഇതിനൊക്കെ അപ്പുറം കണ്ണു തള്ളുന്ന പ്രഖ്യാപനമാണ് സല്‍മാന്‍ രാജകുമാരന്‍ നടത്തിയിരിക്കുന്നത്.
ടീം അംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്‌സ് കാര്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്. ചില ട്വിറ്റര്‍ ഹാന്ഡിലുകളിലൂടെയാണ് ഇത്തരം പ്രചരണം പുറത്ത് വന്നിരിക്കുന്നത്. ലോകകപ്പിലെ അഭിമാന താരങ്ങള്‍ക്ക് സൌദി ഭരണകൂടം നേരത്തേയും ഇത്തരം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നതിനാല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച താരങ്ങള്‍ക്കും റോള്‍സ് റോയ്‌സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1994 ലെ ലോകകപ്പിന് എത്തുമ്പോള്‍ ആ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ദുര്‍ബലരായ ടീമായിരുന്നു സൗദി അറേബ്യ. എന്നാല്‍ പ്രമുഖരെ അട്ടിമറിച്ചുകൊണ്ട് അന്ന് രണ്ടാം റൌണ്ടിലേക്ക് കടക്കാന്‍ ടീമിന് സാധിച്ചു.

ആ ടൂര്‍ണ്ണമെന്റില്‍ ബെല്‍ജിയത്തിനെതിരെ, അവര്‍ നേടിയ ഒരു ഗോള്‍ ദീര്‍ഘകാലം രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. 70 വാര അകലേ നിന്നും പന്തുമായി ബെല്‍ജിയന്‍ പ്രതിരോധ നിരയെ മറികടന്നുകൊണ്ടുള്ള മാന്ത്രിക ഓട്ടത്തിനൊടുവിലായിരുന്നു സ്ട്രൈക്കര്‍ സയീദ് അല്‍ ഒവൈറാന്‍ ആ അത്ഭുത ഗോള്‍ നേടിയത്.

മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അല്‍-ഒവൈറിന് റോള്‍സ് റോയ്‌സ് കാറുകള്‍ നല്‍കി കൊണ്ടായിരുന്നു രാജ്യം സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടിയ അല്‍ ദൗസറിനും അല്‍ ഷെഹ്രിക്കും ഇത്തരമൊരു സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കും വലിയ സമ്മാനങ്ങള്‍ ലഭിച്ചേക്കും. സൗദിയുടെ മുഖച്ഛായ തന്നെ മാറ്റികൊണ്ട് സല്‍മാന്റെ നീക്കം തീര്‍ത്തും ഇത്രേയും കാലം വിനോദങ്ങള്‍ക്കുപോലും നിയമന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു രാജ്യത്തിന്റെ ഉയര്‍ച്ചയെയാണ് പ്രകടമാക്കുന്നത്. ഒപ്പം തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് യാതൊരു വിധത്തിലും വളരാനുള്ള മണ്ണായി സൗദിയെ മാറ്റില്ലെന്ന മുന്നറിയിപ്പു കൂടിയാണ് നല്‍കുന്നത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.