രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ഝാര്‍ഖണ്ഡില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷയെ കരുതി ഹസാരിബാഗ് ജില്ലയില്‍ 3000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജില്ലയില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ പറഞ്ഞു. നഗരത്തിലെല്ലായിടത്തും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരച്ചിട്ടുണ്ട്. അക്രമങ്ങള്‍ തടയാനായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസ് ജനങ്ങളുമായി സമാധാന സമിതി യോഗങ്ങളും നടത്തുന്നുണ്ട്. മംഗളാ ജുലുസ് ആരംഭിക്കുന്നതിന് മുമ്പ് പോലീസ് മേധാവികളുടെ നേതൃത്ത്വത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ആഘോഷങ്ങളുടെ ഇടയില്‍ നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഹസാരിബാഗ് സാക്ഷ്യം വഹിച്ചിരുന്നു.
ചൊവ്വാഴ്ച ആരംഭിച്ച രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ മൂവായിരത്തിലധികം പോലീസുകാരെ വിന്യസിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി ഹസാരിബാഗ് ടൗണിലും സമീപ പ്രദേശങ്ങളിലും വന്‍തോതില്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ എല്ലാ സെന്‍സിറ്റീവ് ഏരിയകളിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്, സാഹചര്യം നിരീക്ഷിക്കാന്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്, ചോത്തെ പറഞ്ഞു.എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ സമുദായങ്ങളിലെയും ജനങ്ങളുടെ സഹകരണം തേടുന്നതിനായി സമാധാന സമിതി യോഗങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.